മിന്നല്‍ വേഗത്തില്‍ വീണ്ടും ധോണി മാജിക്; കളം വിട്ട് വാര്‍ണ്ണര്‍: വീഡിയോ
ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസതാരം. മഹേന്ദ്രസിങ് ധോണിയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. കളിക്കളത്തില്‍ എപ്പോഴും ധോണിയുടേതായ ഒരു മാജിക് മൊമന്റ് ഉണ്ടാകും. എതിരാളികളെ ചെറുത്ത് തോല്പിക്കാന് ഉതകുന്ന അത്ഭുത മുഹൂര്‍ത്തം. ധോണിയുടെ മാജിക്കുകള്‍ എല്ലാം പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയമാകാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്റെ ഒരു മിന്നല്‍ സ്റ്റംപിങാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് കൗതുകമാകുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സിനെതിരെ നടന്ന മത്സരത്തിലാണ് വീണ്ടും കിടിലന്‍ മിന്നല്‍ സ്റ്റംപിങുകൊണ്ട് ധോണി ആരാധകരെ അതിശയിപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് ധോണിയുടെ മിന്നല്‍ സ്റ്റംപിങില്‍ സണ്‍റൈസേഴ്സിന്റെ ഡേവിഡ് വാര്‍ണ്ണര്‍ പുറത്ത്. ഗാലറിയിലുള്ളവരെ ഒന്നടങ്കം വിസ്മയിപ്പിച്ച ധോണിയുടെ മാജിക് മൊമന്റിനാണ് കഴിഞ്ഞ ദിവസം കളിക്കളം സാക്ഷിയായത്.
Read more:പാട്ടിനിടയ്ക്ക് സ്വരമിടറിയെങ്കിലും പതറാതെ ഋതുരാജ്; പ്രോത്സാഹിപ്പിച്ച് വിധികര്‍ത്താക്കളും: വീഡിയോ
മത്സരത്തിന്റെ പതിനാലാം ഓവറിലായിരുന്നു ധോണിയുടെ ഈ മാസ്മരിക പ്രകടനം. തനിക്കു നേരെ പാഞ്ഞടുക്കുന്ന പന്തുകളെ അടിച്ചുപറത്താനുള്ള ശ്രമത്തില്‍ ഡേവിഡ് വാര്‍ണ്ണര്‍ കളം നിറഞ്ഞു നില്ക്കുന്ന സമയം. ഹര്ഭജന് സിങിന്റെ പന്ത് ദൂരേയക്ക് പായിക്കാന്‍ വാര്‍ണ്ണര്‍ ശ്രമിച്ചെങ്കിലും അത് നഷ്ടമായി. ഇതിനിടെയിലാണ് ധോണിയുടെ മാജിക്. 0.20 സെക്കന്റ് സ്പീഡില്‍ മഹേന്ദ്രസിങ് ധോണിയുടെ മിന്നല്‍ സ്റ്റംപിങ്. ഗാലറിയില്‍ ആരവങ്ങള്‍ മുഴങ്ങിയപ്പോഴേക്കും വാര്‍ണ്ണര്‍ കളം വിട്ടു. പാണ്ഡ്യയും വാര്ണ്ണരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 115 റണ്‍സിന്റെ കൂട്ടുകെട്ടിന് വിരാമമാവുകയായിരുന്നു ധോണിയുടെ പ്രകടനത്തിലൂടെ. മുമ്പും പല തവണ മിന്നല്‍ സ്റ്റംപിങിലൂടെ ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട് ധോണി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരബാദ് നിശ്ചിത ഓവറില്‍ 175 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റും സണ്‍റൈസേഴ്സിന് നഷ്ടമായിരുന്നു. എന്നാല്‍ 176 റണ്‍സ് എന്ന വിജയലക്ഷ്യം ഒരു ബോള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മറികടന്നു.
WATCH: Can’t mess with MSD’s magic hands
Full video here ?️?️https://t.co/ulIki9XZ7w #CSKvSRH pic.twitter.com/03C7L5XfA8
— IndianPremierLeague (@IPL) April 23, 2019