ഡോ. ഡി ബാബു പോൾ അന്തരിച്ചു

April 13, 2019

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചയാണ്  അന്ത്യം. പ്രമേഹം മൂലം കാലിൽ ഉണ്ടായ അണുബാധ വൃക്കയിലേക്കും കരളിലേക്കും ബാധിച്ചതാണ് മരണകാരണം.

അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്‌മാൻ അംഗം, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ, കേരള സർവകലാശാല വൈസ് ചാൻസിലർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ച അദ്ദേഹം ഔദ്യോഗിക ജീവിതത്തിനപ്പുറം സാമൂഹ്യ പ്രവർത്തനങ്ങളും സജീവമായിരുന്നു.

മുപ്പതോളം പുസ്തകങ്ങൾ എഴുതിയ അദ്ദേഹം ആറു ലക്ഷ്മ വാക്കുകൾ ഉൾപ്പെടുത്തി വേദശബ്ദ രത്നാകാരം’ തയാറാക്കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവാണ് വേദശാബ്ദ രത്നാകാരം. ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം വേദശബ്ദ രത്നാകാരം നേടിയിരുന്നു.

ബാബുപോളിന്റെ സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക് കുറുപ്പുംപടി സെന്റ് തോമസ് കത്ത്രീഡലില്‍. ഇന്ന് മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഒന്‍പത് മണിയോടെ പുന്നന്‍ റോഡിലുള്ള സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലെത്തിക്കും. പൊതു ദര്‍ശനത്തിന് വച്ചശേഷം 12 മണിയോടെ കവടിയാറിലെ ബാബു പോളിന്റെ വീട്ടില്‍ എത്തിക്കും.