തീ തിന്നുന്ന വീട്ടമ്മ; സോഷ്യല്‍മീഡിയയില്‍ കൗതുകമുണര്‍ത്തി ഒരു വീഡിയോ
സാധാരണക്കാരായ പലരുടെയും വീട്ടില്‍ നിന്നും ഉയര്‍ന്നു വരുന്ന ഒരു ഡയലോഗുണ്ട് ”മനുഷ്യനിവിടെ തീ തിന്നാ ജീവിക്കുന്നത്”. പ്രത്യേകിച്ച് സ്ത്രീകളാണ് ഈ വാചകം കൂടുതലും പ്രയോഗിക്കാറുളളത്. എന്നാല്‍ ഈ പ്രയോഗത്തെ അത്ര നിസാരമായി കാണാന്‍ വരട്ടെ. ശരിക്കും തീ തിന്നുന്ന ഒരു വീട്ടമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമാകുന്നത്.
മുന്നിലിരിക്കുന്ന പാത്രത്തില്‍ നിന്നും ഈ വീട്ടമ്മ ഓരോ തീയുരുളകള്‍ എടുത്തു വായിലിടുന്നു. ശേഷം ഒരു ഭാവ വിത്യാസവുമില്ലാതെ ഈ തീയുരുളകള്‍ കൂളായി വിഴുങ്ങുന്നു. കാഴ്ചക്കാരില്‍ അമ്പരപ്പും കൗതുകവും നിറയ്ക്കുന്നതാണ് ഈ വീഡിയോ. ആഴ്ചകള്‍ക്ക് മുമ്പാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും നിരവധി പേര് ഈ കൗതുകകരമായ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.
Read more:മഴനൂല് പോലെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന ‘കാറ്റില്‍ വീഴാ…’ ഗാനം: വീഡിയോ
‘നേരമേറെ വൈകിയും ഭര്‍ത്താവിനെ കാണാതെ കുടുംബത്ത് തീ തിന്നു കഴിയുന്ന ഒരു പാവം വീട്ടമ്മ’ എന്ന വീഡിയോയുടെ രസകരമായ ക്യാപ്ഷന്‍ അതേസമയം കാഴ്ചക്കാരില്‍ ചെറു ചിരിയും നിറയ്ക്കുന്നു. എന്തായാലും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
സാധാരണഗതിയില്‍ മനസില്‍ അമിതമായ സമ്മര്‍ദ്ദമോ സങ്കടമോ തളംകെട്ടി കിടക്കുമ്പോള്‍ പൊതുവെ ഉപയോഗിക്കുന്നതാണ് ‘ തീ തിന്നു കഴിയുന്നു’ എന്ന പ്രയോഗം. പ്രായ ഭേദ്യമന്യേ എല്ലാവരുടെ ഇടയിലും സാമൂഹ്യമാധ്യമങ്ങള്‍ ഇടം നേടിയിട്ട് കാലങ്ങള്‍ കുറച്ചേറെയായി. സാമൂഹ്യമാധ്യമങ്ങള്‍ ജനപ്രീയമായപ്പോള് പലരുടെയും കഴിവുകളും വിത്യസ്തതകളുമെല്ലാം ജന ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങി. അടുക്കളയുടെ നാല് ചുരുകള്ക്കുള്ളില് നിന്നും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിലും സാമൂഹ്യമാധ്യമങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ട്. ജോലിക്കിടയില്‍ പാട്ടു പാടിയും നൃത്തം ചെയ്തുമെല്ലാം പല വീട്ടമ്മമാരും സോഷ്യല്‍ മീഡിയയില്‍ മുമ്പും താരങ്ങളായി മാറിയിട്ടുണ്ട്. അവരുടെ ഇടയിലേക്ക് ഇടം നേടിയിരിക്കുകയാണ് ഈ തീ തിന്നുന്ന വീട്ടമ്മയും.