‘ഫ്രീക്ക് പെണ്ണി’ന് പിന്നിലെ ആ ഗായിക ഇതാ കോമഡി ഉത്സവവേദിയിൽ; വീഡിയോ കാണാം..

April 9, 2019

മലയാളി പ്രേക്ഷകർ ഏറ്റുപാടിയ അഡാർ ലൗ എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് പിന്നിലെ ഗായികയെ ഒരുപക്ഷെ അധികമാർക്കും ആർക്കുമായിരിക്കില്ല. സംഗീതത്തിന്റെ മേഖലയിൽ മികവ് നേടിയ നീതുവെന്ന ഗായികയാണ് ഈ പാട്ടിന് പിന്നിലെ യഥാർത്ഥ ഗായിക. സ്വിറ്റ്‌സർലണ്ടിൽ ജനിച്ചുവളർന്ന നീതു കൊച്ചിയിലെ ഒരു സ്വാകാര്യ കമ്പനിയിൽ ബിസിനസ് അനലിസ്റ്റായി ജോലിചെയ്യുകയാണ്.

പാട്ട് ശാസ്ത്രീയമായി പഠിക്കാതെ തന്നെ സ്വാരമാധുര്യം കൊണ്ട്  ചലച്ചിത്ര പിന്നണിഗായികയായി മാറിയിരിക്കുകയാണ് നീതു. മികച്ച സംഗീത ട്രൂപ്പുകളിൽ ഗാനങ്ങൾ ആലപിക്കുന്ന നീതു പാട്ട് പാടുന്നതിനൊപ്പം പാട്ടുകൾ എഴുതുകയും ചെയ്യാറുണ്ട്. ഇപ്പോൾ കുട്ടികൾക്ക് വേണ്ടി ഡ്രീം പാഡ് എന്ന ഇൻസ്റ്റിറ്റൂഷനും രൂപീകരിച്ചിരിക്കുകയാണ് നീതു എന്ന കലാകാരി. ആത്മീയ ഗാനങ്ങൾ ആലപിച്ചും സമൂഹത്തിൽ കൈയ്യടക്കി നേടിയിട്ടുണ്ട് ഈ അനുഗ്രഹീത ഗായിക.

കോമഡി ഉത്സവ വേദിയിൽ എത്തിയ നീതു ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിന് പിന്നാലെ മറ്റൊരു മനോഹര ഗാനവും വേദിയിൽ ആലപിച്ചു. സംഗീത സംവിധായകൻ ഷാൻ റഹ്മാന് ഒരു ട്രിബ്യുട്ടായാണ് നീതു വേദിയിൽ ഗാനം ആലപിച്ചത്. മനോഹര സംഗീതവുമായി വേദിയിൽ എത്തിയ നീതുവിന് ഉത്സവവേദയിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.


ഒമർ ലുലു സംവിധാനം നിർവഹിച്ച അഡാർ ലൗ എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ സത്യ ജിത്തിന്റേതാണ്. ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സത്യജിത്തും നീതുവും ചേർന്നാണ് ഗാനം ആലാപിച്ചിരിക്കുന്നത്.

Read also: വീട്ടിലിരുന്ന് പാട്ടുപാടി കയ്യടിനേടിയ ശ്രീദേവിക്ക് സർപ്രൈസ് ഒരുക്കി കോമഡി ഉത്സവവേദി; വീഡിയോ കാണാം

ഹാസ്യവും പ്രണയവുമാണ് അഡാറ് ലൗ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളിയാണ് അഡാര്‍ ലൗ നിര്‍മ്മിക്കുന്നത്. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്