കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടൻ മോഹൻലാൽ
2018 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. 42-ആമത് ക്രിട്ടിക്സ് അവാർഡാണ് പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ മോഹൻലാൽ. ശ്രീകുമാര മേനോന്റെ ഒടിയനിലെ അഭിനയത്തിനാണ് മികച്ച നടനായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധായകൻ എൻ കരുണൻ. കരുണന്റെ ഓള് എന്ന ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനായി എൻ കരുണൻ തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടിക്കുള്ള പുരസ്‍കാരം അനുശ്രീയും നിമിഷ സജയനും പങ്കിട്ടു.
ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിമിഷ സജയനെത്തേടി മികച്ച നടിക്കുള്ള പുരസ്‌കാരം എത്തിയത്. ആദി, ആനക്കള്ളൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അനുശ്രീയെ തേടിയും പുരസ്‌കാരം എത്തി.
അവാർഡുകൾ ഒറ്റനോട്ടത്തിൽ
മികച്ച ചിത്രം- കുപ്രസിദ്ധ പയ്യൻ
മികച്ച നടൻ – മോഹനലാൽ (ഒടിയൻ )
മികച്ച നടി – നിമിഷ സജയൻ (കുപ്രസിദ്ധ പയ്യൻ), അനുശ്രീ ( ആനക്കള്ളൻ, ആദി )
മികച്ച സംവിധായകൻ- എൻ കരുണൻ (ഓള് )
ചലച്ചിത്ര രത്ന പുരസ്‌കാരം- ഷീല
ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം- കൈതപ്രം ദാമോദരൻ നമ്പൂതിരി, പി ശ്രീകുമാർ, ലാലു അലക്സ്, മേനക സുരേഷ്, ഭാഗ്യലക്ഷ്മി
മികച്ച രണ്ടാമത്തെ ചിത്രം- ജോസഫ്
മികച്ച രണ്ടാമത്തെ നടൻ- ജോജു ജോർജ് ( ജോസഫ്)
മികച്ച രണ്ടാമത്തെ നടി- ഇനിയ (പെങ്ങളില)
മികച്ച ബാലതാരം- മാസ്റ്റർ റിഥുൻ, ബേബി അക്ഷര കിഷോർ
മികച്ച തിരക്കഥാകൃത്ത്- മുബിഹബ്
മികച്ച ഗാനരചയിതാവ്- രാജീവ് ആലുങ്കൽ
മികച്ച സംഗീത സംവിധാനം- കൈലാസ് മേനോൻ
മികച്ച പശ്ചാത്തല സംഗീതം- ഐസക് തോമസ്
മികച്ച പിന്നണി ഗായകന്‍ – രാകേഷ് ബ്രഹ്മാനന്ദന്‍
മികച്ച ഛായാഗ്രാഹകന്‍ – സാബു ജയിംസ്
മികച്ച ചിത്രസന്നിവേശകന്‍ – ശ്രീകര്‍ പ്രസാദ്
മികച്ച ശബ്ദലേഖകന്‍ – എന്‍.ഹരികുമാര്‍
മികച്ച കലാസംവിധായകന്‍- ഷെബീറലി
മികച്ച മേക്കപ്പ്മാന്‍- റോയി പല്ലിശ്ശേരി
മികച്ച വസ്ത്രാലങ്കാരം – ഇന്ദ്രന്‍സ് ജയന്‍
മികച്ച നവാഗത പ്രതിഭ- പ്രണവ് മോഹൻലാൽ
മികച്ച നവാഗത സംവിധായകന്‍ – അനില്‍ മുഖത്തല