ഫാനി ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

April 28, 2019

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് തമിഴ്നാട് ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം  ഫാനി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച്ച മുതൽ പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..

ബംഗാളിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തെത്തുമെന്നാണ് സൂചന. ഇതോടെയാണ് കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കും. തിങ്കളാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന ഫാനി, ചൊവ്വാഴ്ച വൈകുന്നേരം തമിഴ്നാട് – ആന്ധ്ര തീരത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.. ണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ  ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഞായർ തിങ്കൾ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Read also: ഹൃദയം കവരുന്ന മാന്ത്രികസംഗീതവുമായി സിത്താരയും മകളും; വീഡിയോ കാണാം

അതേസമയം മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർക്കും, മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് അധികൃതർ. മലയോര മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ ഉള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിക്കുന്നുണ്ട്. ബീച്ചുകളിലേക്കും മലയോര പ്രദേശങ്ങളിലേക്കുമുള്ള വിനോദ യാത്രകളും പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളുണ്ട്.

എന്നാൽ തിരുവനന്തപുരം കടൽത്തീരത്ത് കടലാക്രമണം രൂക്ഷമാണ്.. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടലാക്രമണത്തിൽ നിരവധി വീടുകളും സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്നും അധികൃതർ അറിയിക്കുന്നുണ്ട്. എന്നാൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശങ്ങൾ ഉണ്ട്.