സമൂഹ മാധ്യമങ്ങളിൽ കൈയ്യടിനേടി കാക്കിക്കുള്ളിലെ കലാകാരികൾ; വൈറൽ വീഡിയോ കാണാം..
കാക്കിക്കുള്ളിലെ കലാഹൃദയങ്ങളെക്കുറിച്ചുള്ള പല വാർത്തകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പൊലീസുകാരെ ഭയത്തോടെ മാത്രം കണ്ടുകൊണ്ടിരുന്ന സമൂഹത്തിലേക് ജനമൈത്രി പോലീസ് സ്റ്റേഷനുകൾ വന്നതോടെ ആർക്കും എപ്പോഴും ധൈര്യത്തോടെ കയറിച്ചെല്ലാം. എങ്കിലും ഇപ്പോഴും പൊലീസുകാരെ വളരെ സീരിയസായി മാത്രമാണ് ആളുകൾ കാണാറുള്ളത്. ഇപ്പോഴിതാ കാക്കിക്കുള്ളിലെ ചില കലാഹൃദയങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Read also:‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും
കാക്കികുപ്പായമിട്ട് നൃത്തം ചെയ്യുന്ന വനിതാ പോലീസുകാരുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പോലീസുകാരികൾ ഗൗരവക്കാരാണെന്ന തെറ്റിദ്ധാരണ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഡൽഹിയിലെ വനിതാ പോലീസുകാർ നൃത്തച്ചുവടുകളുമായി വേദിയിൽ എത്തിയത്. മാർച്ച് 30 ന് സുനോ സഹേലി എന്ന പരിപാടിക്കിടെയാണ് നൃത്തച്ചുവടുകളുമായി പോലീസുകാരികൾ എത്തിയത്.
ഓൾ വിമൻ സമ്പർക്ക് സഭയാണ് പോലീസുകാരികൾക്കായി സുനോ സഹേലി സംഘടിപ്പിച്ചത്. തേരി ആഖിയ കയോ കാജൽ എന്ന ഗാനത്തിനൊപ്പമാണ് പോലീസുകാരികളും ഐ പി എസ് ഓഫീസറും ചേർന്ന് വേദിയിൽ നൃത്തച്ചുവടുകൾ വെച്ചത്. പാട്ട് തുടങ്ങിയ ഉടനെ കുറച്ച് പോലീസുകാരികൾ വേദിയിൽ കയറി ഡാൻസ് ചെയ്യുകയായിരുന്നു. പിന്നീട് ഇവർക്കൊപ്പം ഐ പി എസ് ഉദ്യോഗസ്ഥ ബെനീറ്റ മേരി ജയ്ക്കറും ചേർന്നു. പിന്നീട് വേദിയിൽ മനോഹരമായ നൃത്തചുവടുകളാണ് അരങ്ങേറിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ പോലീസുകാരികളുടെ നൃത്തത്തിന് ഇപ്പോൾ മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
महिलाओं को प्रोत्साहित करने के लिए सुनो सहेली कार्यक्रम में जमकर नाचीं महिला आईपीएस बेनिता मैरी जेकर और महिला पुलिसकर्मी,सपना चौधरी के गाने पर डांस का ये वीडियो pic.twitter.com/2QSZI4cXtP
— Mukesh singh sengar (@mukeshmukeshs) April 1, 2019