ആക്രമണത്തെ അതിജീവിച്ചവൾ മുന്നേറുകയാണ്; വൈറലായി ലക്ഷ്മിയുടെ ഡാൻസ്, കൈയ്യടിച്ച് സോഷ്യൽ മീഡിയ

April 3, 2019

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി എന്ന പെൺകുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ കുറെ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദീപിക പദുക്കോൺ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ലക്ഷ്മിയായി വേഷമിടുന്നത് ദീപിക പദുകോൺ ആണ്. ലക്ഷ്മിയായുള്ള ദീപികയുടെ പുതിയ മേക്ക് ഓവറും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ് ലക്ഷ്മിയുടെ ഡാൻസ്.

പതിനഞ്ചാമത്തെ വയസിലാണ് ലക്ഷ്മി  എന്ന പെൺകുട്ടി ആസിഡ് അക്രമണത്തിന് ഇരയാകുന്നത്. മുപ്പത്തഞ്ചുകാരന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് ലക്ഷ്മിയുടെ മുഖത്ത് അയാൾ ആസിഡ് ഒഴിക്കുകയായിരുന്നു. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി പിന്നീട് വർഷങ്ങൾ എടുത്തു അതിൽ നിന്നും കരകയറാൻ. എന്നാല്‍ പിന്നീടുള്ള ലക്ഷ്മിയുടെ ജീവിതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 2014 ല്‍ യുണൈറ്റഡ് സ്റ്റേറ്റില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മിയെ തേടിയെത്തി. ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ലക്ഷിയുടെ ജീവിതം പറയുന്ന കഥയാണ് ഛപാക്.

Read also: സമൂഹ മാധ്യമങ്ങളിൽ കൈയ്യടിനേടി കാക്കിക്കുള്ളിലെ കലാകാരികൾ; വൈറൽ വീഡിയോ കാണാം..

‘മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘എന്നെന്നും എന്നോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം’ എന്ന കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദീപിക ട്വിറ്ററില്‍ പങ്കുവെച്ചത്. അതേ സമയം ഛപാക് എന്ന സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. 2020 ജനുവരി 10 ന് ചിത്രം തീയറ്ററുകളിലെത്തും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

മേഖ്‌ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഫോക്‌സ് സ്റ്റാര്‍ സുറ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവ് ആണ് ഛപാക്കിന്റെ നിര്‍മ്മാണം. വിക്രം മാസ്സി ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘റാസി’ എന്ന ചിത്രത്തിനു ശേഷം മേഖ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛപാക്.

ലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമെന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.