പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന വിനോദ് കാംബ്ലിക്ക് സച്ചിന്റെ വക കിടിലന്‍ ട്രോള്‍
ഏപ്രില്‍ 24 ന് ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരം സച്ചിന്‍ തെണ്ടൂല്‍ക്കറിന് പിറന്നാളായിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയതും. സച്ചിന്റെ ദീര്‍ഘകാല സുഹൃത്തുകൂടിയായ വിനോദ് കാംബ്ലിയും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സൗഹൃതത്തെക്കുറിച്ചുള്ള പഴയൊരു പാട്ട് പാടിക്കൊണ്ടായിരുന്നു കാംബ്ലിയുടെ ആശംസ. സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കെ സച്ചിന് ഫീല്‍ഡില്‍ ലഭിച്ച സുഹൃത്താണ് വിനോദ കാംബ്ലി.
എന്നാല്‍ കാംബ്ലിയുടെ ആശംസയ്ക്ക് നന്ദിയറിയിച്ച സച്ചിന്‍ തെണ്ടൂല്‍ക്കര്‍ അദ്ദേഹത്തെ ഒന്നു ട്രോളുകയും ചെയ്തു. ട്വിറ്ററിലെ ഈ ട്രോള്‍ ഏറ്റെടുത്തിരിക്കുകയാണ് കായിക പ്രേമികള്‍. ‘കാംബ്ലിയുെട താടി വെള്ള നിറത്തിലായിട്ടും കണ്‍പുരികള്‍ കറുത്തിരിക്കുന്നതില്‍ ഇപ്പോഴും അത്ഭുതപ്പെടുന്നു’ എന്നായിരുന്നു കാംബ്ലിയെക്കുറിച്ചുള്ള സച്ചിന്റെ ട്രോള്‍.
Thanks for the wishes, @vinodkambli349. The song is great but I am still wondering why are your eyebrows still black when your beard is white?. https://t.co/QmRUtdgbNe
— Sachin Tendulkar (@sachin_rt) April 25, 2019
മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിന്‍ കുടുംബത്തില്‍ 1973 നായിരുന്നു സച്ചിന്റെ ജനനം. അച്ഛനായ രമേഷ് തെണ്ടൂല്‍ക്കര്‍ മറാത്തി സാഹിത്യകാരന്‍കൂടിയായിരുന്നു. തനിക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്റെ പേരിലെ സച്ചിന്‍ എന്ന പേര് അദ്ദേഹം തന്റെ മകന് നല്‍കി. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ സച്ചിന്‍ പഠിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ എംആര്‍എഫ് പേസ് അക്കാദമിയില്‍ നിന്നും പേസ് ബൗളിങ്ങില്‍ പരിശീലനത്തിനു ചേര്‍ന്നെങ്കിലും പരിശീലകനായ ഡെന്നീസ് ലില്ലിയുടെ നിര്‍ദ്ദേശ പ്രകാരം സച്ചിന്‍ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.
പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ ബറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തു സച്ചിന്‍ തെണ്ടൂല്‍ക്കര്‍. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹം നേടിയിട്ടുള്ള റെക്കോര്‍ഡുകളും നിരവധിയാണ്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം. തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994 ല്‍ ന്യൂസ്ലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന് ഓപ്പണിങ് ബാറ്റ്‌സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്.
2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെണ്ടൂല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.