സച്ചിൻ വാര്യരുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങൾ

April 25, 2019

മലയാളത്തിന്റെ പ്രമുഖ പിന്നണി ഗായകൻ സച്ചിൻ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശൂർ സ്വദേശിയായ പുഷ്പ രാജാണ് വധു. മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രശസ്തനായി മാറിയ സച്ചിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ നശ്‌ചയം നടന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ പിന്നിണി ഗാനരംഗത്തേക്ക് ചുവടുവെച്ച സച്ചിൻ വാര്യർ പിന്നീട് നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിരുന്നു. ‘തട്ടത്തിൽ മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുച്ചിപ്പി പോലൊരു’ എന്ന ഗാനത്തിലൂടെയാണ് സച്ചിൻ പിന്നണി ഗാന രംഗത്ത് ശ്രദ്ധേയമാകുന്നത്.

അന്നാ ബെൻ, റോഷൻ തോമസ്, തുടങ്ങി സിനിമ മേഖലയിലെ നിരവധി പ്രമുഖരും വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു.

മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൽ മറയത്ത്, ബാവൂട്ടിയുടെ നാമത്തിൽ, നേരം, തിര, എസ്കേപ്പ് ഫ്രം ഉഗാണ്ട, ഹാപ്പി ജേർണി, ഫിലിപ്പ്സ് ആൻറ് മങ്കി പെൻ, വർഷം, ബാഹുബലി, ഗോദ, പ്രേമം, ബാംഗ്ലൂർ ഡേയ്‌സ്, ആനന്ദം തുടങ്ങി നിരവധി ചിത്രങ്ങളിൽ സച്ചിൻ പിന്നണി ഗായകനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്..

 

View this post on Instagram

 

Aren’t we all happiness seekers? Sought and secured ? @warriersach Thank you @weddingbellsphotography for the beautiful pictures.

A post shared by Pooja Pushparaj (@_thelittlesun_) on

 

View this post on Instagram

 

A post shared by C-137 (@shreyex) on