പ്രേക്ഷക ഹൃദയം കീഴടക്കി സിത്താര; വീഡിയോ കാണാം..

കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. മത്സരാര്‍ത്ഥികള്‍ മാത്രമല്ല പലപ്പോഴും വിധികര്‍ത്താക്കളും പരിപാടിയില്‍ താരമാകാറുണ്ട്. വിധികര്‍ത്താക്കളില്‍ ഒരാളായ ഗായിക സിത്താരയാണ് ഇത്തവണ വേദി സംഗീത സാന്ദ്രമാക്കിയത്.
ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് സിത്താര.സിതുവിന്റെ ഗാനങ്ങൾക്കും ആരാധകർ ഏറെയാണ്. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകരും വിധികർത്താക്കളും സിത്താരയുടെ പാട്ടും ആസ്വദിച്ചത്.
ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പുകളുടെ ഗാനങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആരാധകർ ആവേശത്തോടെ സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.