മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനവുമായി വൈഷ്ണവിക്കുട്ടി; വീഡിയോ കാണാം

സംഗീതത്തിന്റെ മധുരമഴയുമായി എത്തുന്ന ടോപ് സിംഗറില കുഞ്ഞുമോളാണ് വൈഷ്ണവിമോൾ. വൈഷ്ണവിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ് ഇത്തവണ ഫേവറൈറ്റ് റൗണ്ടിൽ ‘രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല’ എന്ന ഗാനമാണ് ഈ കുഞ്ഞുമോൾ ആലപിച്ചത്. ജാനകിയമ്മ പാടിയ ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എ ടി ഉമ്മറാണ്. ഫേവറേറ്റ് റൗണ്ടിൽ മനോഹര സംഗീതവുമായി എത്തിയ ഈ മോൾക്ക് നിറഞ്ഞ കൈയ്യടിയാണ് വേദിയിൽ ലഭിച്ചത്.
ഓരോ തവണയും വൈഷ്ണവിമോളുടെ പാട്ട് കേൾക്കാൻ ഏറെ ആവേശത്തോടെയാണ് കാണികളും വിധികർത്താക്കളൂം എത്തുന്നതും. മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന എവർഗ്രീൻ സൂപ്പർ ഹിറ്റ് ഗാനവുമായി ഇത്തവണയും എത്തിയ ഈ മോളുടെ ഗാനത്തിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.
Read also: പാട്ടുപാടി ഹൃദയം കീഴടക്കിയ അനന്യമോൾക്ക് സ്നേഹസമ്മാനം ഒരുക്കി ജഡ്ജസ്; വീഡിയോ
ടോപ് സിംഗറിലെ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും, അനുരാധയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന വേദി ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. എന്നാൽ ഇത്തവണ ടോപ് സിംഗറിലെ ഈ കുരുന്നിന്റെ മനോഹരഗാനം കേൾക്കാൻ, രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന പിഷാരടിയും, മാന്ത്രിക സംഗീതവുമായി പ്രേക്ഷക ഹൃദയം കീഴടക്കുന്ന സ്റ്റീഫൻ ദേവസ്സിയും എത്തിയതോടെ വേദി കൂടുതൽ രസകരമായി. മനോഹരമായ ആലാപന മികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പാട്ടുകാരിയാണ് വൈഷ്ണവി.
ഓരോ എപ്പിസോഡിലും മനോഹര ഗാനവുമായി എത്തുന്ന ഈ കുട്ടി ഗായകരുടെ പാട്ടും കുട്ടിവർത്തമാനങ്ങളും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വൈഷ്ണവിക്കുട്ടിക്ക് എ അൾട്ടിമേറ്റ് നേടിക്കൊടുത്ത അതിമനോഹര ഗാനം കാണാം..