‘നീ മുകിലോ…’ മനോഹരമായ ആലാപനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടി ഈ പെണ്‍കുട്ടി
പല കലാകാരികളും കലാകാരന്മാരുമെല്ലാം ഇന്ന് ജന ശ്രദ്ധ ആകര്‍ഷിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. അവസരങ്ങളുടെ വലിയ വാതായനങ്ങള്‍ തന്നെ സാമൂഹ്യമാധ്യമങ്ങള്‍ പലര്‍ക്ക് മുന്നിലും തുറക്കുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ് ഒരു പെണ്‍കുട്ടി. മനോഹരമായ ഗാനലാപനത്തിലൂടെയാണ് ഇവര്‍ ശ്രദ്ധേയമാകുന്നത്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ഉയരെ’ എന്ന ചിത്രത്തിലെ ‘നീ മുകിലോ…’ എന്നു തുടങ്ങുന്ന ഗാനമാണ് പെണ്‍കുട്ടി ആലപിച്ചിരിക്കുന്നത്. മനോഹരമായ ആലാപനത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ.
പാര്‍വ്വതി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.
നീ മുകിലോ എന്ന മനോഹര പ്രണയഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഏപ്രില്‍ 25 നാണ് ഉയരെ തീയറ്ററുകളിലെത്തിയത്.
Read more:17 വര്‍ഷം മലയാള സിനിമയില്‍ സഹനടന്‍; പ്രശാന്ത് നായക തുല്യനായി ബോളിവുഡിലേക്ക്
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്സില് നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി വി ഗംഗാധരന്റെ മക്കളാണ് ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രംകൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.