അറിയാം കാന്താരിയുടെ ഗുണങ്ങൾ
‘കാണാൻ കുഞ്ഞനാണെങ്കിലും ആളൊരു ഭീകരാണ്.. ഇതാണ് കാന്താരി മുളകിനെക്കുറിച്ച് പൊതുവെ ആളുകൾ പറയാറുള്ളത്. സാധാരണ ഭക്ഷണങ്ങളിൽ പൊതു ഘടകമായ കാന്താരിയ്ക്ക് നിരവധിയാണ് ഔഷധ ഗുണങ്ങൾ. കാന്താരി മുളകിന് ഗുണങ്ങൾ നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ എന്ന ഘടകമാണ്. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ കാപ്സിസിൻ ഒരു വേദനാസംഹാരികൂടിയാണ്.
കാന്താരിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ ദഹനത്തെ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കാന്താരി കഴിക്കുന്നത് ശീലമാക്കാം. വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് കാന്താരി. കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും കാന്താരിയിൽ അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികൾക്കും കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാന്താരിയ്ക്ക് സാധിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും, അമിതമായി വർധിക്കുന്ന ശരീരഭാരം കുറയ്ക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.
ഹൃദയസംബന്ധമായ രോഗമുള്ളവർക്കും മിതമായ രീതീയിൽ കാന്താരി ഉപയോഗിക്കാം. ഫംഗസ്, ബാക്റ്റീരിയ എന്നിവയെ പ്രതിരോധിക്കാൻ ഒരു പരിധി വരെ കാന്താരിയ്ക്ക് കഴിയാറുണ്ട്.
നിരവധി ഗുണങ്ങൾക്കൊപ്പം ചിലപ്പോഴൊക്കെ കാന്താരി ആരോഗ്യത്തിന് ഹാനികരവുമാകാറുണ്ട്..
അമിതമായി കാന്താരി ഉപയോഗിച്ചാൽ അത് ദോഷകരമായി ശരീരത്തെ ബാധിക്കും. ത്വക്കിൽ ചൊറിച്ചിൽ, വായിൽ പുകച്ചിൽ, അൾസർ, വയറ്റിൽ ഉണ്ടാകുന്ന പലവിധ അസ്വസ്ഥതകൾക്കും കിഡ്നിക്കും ലിവറിനും വരെ കാന്താരി ചിലപ്പോഴൊക്കെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഉദര സംബദ്ധമായ രോഗമുള്ളവർ കാന്താരി ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം.
Read also: ഡയറ്റ് ചെയ്തിട്ട് തടി കുറയുന്നില്ലേ… എങ്കിൽ ഇതൊന്ന് ശീലമാക്കൂ..
ഗർഭാവസ്ഥയിൽ ഉള്ള സ്ത്രീകളും മുലയൂട്ടുന്ന കുട്ടികളും കാന്താരി അമിതമായി ഉപയോഗിച്ചാൽ ഇത് കുട്ടികളിൽ ത്വക്ക് സംബന്ധമായ രോഗങ്ങൾ ഉണ്ടാവാൻ കാരണമാകും. എന്നാൽ കാന്താരി ഉപയോഗിക്കുന്നത് ചിലപ്പോഴൊക്കെ ശരീരത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ കൃത്യമായ അളവിൽ മാത്രം ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.