സായി പല്ലവിക്ക് പിറന്നാള്‍; ആശംസകളുമായി ചലച്ചിത്രലോകം

May 9, 2019

മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായി പല്ലവി. പിറന്നാള്‍ നിറവിലാണ് താരം ഇന്ന്. ചലച്ചിത്ര ലോകത്തെ താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. കേരളമുള്‍പ്പെടെ തെന്നിന്ത്യ ഒന്നാകെ നിരവധി ആരാധകരുമുണ്ട് താരത്തിന്.

2008 ല്‍ പുറത്തിറങ്ങിയ ‘ധൂം ധാം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള സായി പല്ലവിയുടെ അരങ്ങേറ്റം. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം ചുവടുവെച്ചു. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. താരത്തിന്റെ മൂന്നമത്തെ മലയാള ചിത്രമാണ് അതിരന്‍. വെള്ളിത്തരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കു സായി പല്ലവിക്ക് പിറന്നാള്‍ മംഗളങ്ങള്‍…!

Read more:”മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം; സംവിധാനം മധു വാര്യര്‍

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് സായി പല്ലവി പ്രധാന കഥാപാത്രമായെത്തുന്ന അതിരന്‍ എന്ന ചിത്രം. ഫഹദ് ഫാസിലും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. വെള്ളിത്തിരയില്‍ സസ്‌പെന്‍സുകളുടെ മറ്റൊരു ലോകം തന്നെ ‘അതിരന്‍’ സൃഷ്ടിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ വിലയിരുത്തല്‍. ഫഹദ് ഫാസിലിനൊപ്പം അഭിനയത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് സായി പല്ലവിയും ചിത്രത്തില്‍.വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ. സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. സെഞ്ച്വറി ഫിലിംസിന്റെ 125 ാമത്തെ ചിത്രം എന്ന പ്രത്യേകതും അതിരനുണ്ട്. കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് ഫാസിലും സായി പല്ലവിയും ചിത്രത്തിലെത്തുന്നത്. ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘അതിരന്‍’.