സൗന്ദര്യ സംരക്ഷണത്തിന് ഗ്ലിസറിൻ
സൗന്ദര്യ സംരക്ഷണത്തിന് അത്യുത്തമമായ ഒന്നാണ് ഗ്ലിസറിൻ. എണ്ണമയമുള്ള ശരീരത്തിനും, വരണ്ട ചർമ്മത്തിനും ഒരുപോലെ പ്രതിവിധിയാകുന്നുവെന്ന് പ്രത്യേകതയും ഗ്ലിസറിനുണ്ട്. ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഗ്ലിസറിനു കഴിയും. അധിക എണ്ണമയം ഇല്ലാതാക്കുക, മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുക തുടങ്ങി നിരവധി ഗുണങ്ങളാണ് ഗ്ലിസറിനുള്ളത്.
വളരെ ചിലവുകുറഞ്ഞ ഒരു സൗന്ദര്യ വർധക വസ്തുകൂടിയാണ് ഗ്ലിസറിൻ. ടോണറായും ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്ലിസറിന്‍. ഗ്ലിസറിനില്‍ അല്പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് ടോണറായി ഉപയോഗിക്കാം. ഗ്ലിസറിൻ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.ആദ്യം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുകപിന്നീട് മുഖം ടവ്വല്‍ ഉപയോഗിച്ച് തുടച്ച ശേഷം പഞ്ഞി ഗ്ലീസറിനില്‍ മുക്കിയ ശേഷം മുഖം തുടയ്ക്കാം. കണ്ണുകളിലും ചുണ്ടിലും ആകാതെ ശ്രദ്ധിക്കണം.
ഒരു ടീസ്പൂണ്‍ ഗ്ലീസറിനില്‍ മൂന്ന് ടീസ്പൂണ്‍ പാല് ചേര്‍ത്ത മിശ്രിതം രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് തേച്ച് രാവിലെ കഴുകി കളയാം.ഗ്ലിസറിനും തേനും ചേര്‍ത്ത മിശ്രിതം ചര്‍മ്മം അയയാതിരിക്കാന്‍ സഹായിക്കും. ചുളിവുകള്‍ ഇല്ലാതാക്കാന്‍ ഇത് നല്ലതാണ്. മൃതകോശങ്ങള്‍ അകറ്റുന്നതിനും നിറം വര്‍ധിക്കുന്നതിനും ഗ്ലിസറിനും മുട്ടയുടെ വെള്ളയും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കം വർധിപ്പിക്കും. ഗ്ലിസറിൻ മുഖത്ത് തേക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ഞി ഉപയോഗിച്ച് മാത്രമേ ഗ്ലിസറിൻ അപ്ലൈ ചെയ്യാവൂ. അതുപോലെ വരണ്ട ചർമ്മം ഉള്ളവർക്കും ഏറ്റവും അത്യുത്തമമാണ് ഗ്ലിസറിൻ.
Read also: യുവത്വം നിലനിർത്താൻ ശീലമാക്കാം ഈ പാനീയം ..
കിടക്കുന്നതിന് മുമ്പ് കയ്യിലും കാലിലും ഗ്ലിസറിൻ തേയ്പ്പ് പിടിപ്പിക്കുക. ഇത് വരണ്ട ചർമ്മത്തെ ഇല്ലാതാക്കാൻ സാഹായിക്കും. അതുപോലെ എണ്ണമയം ഇല്ലാതാക്കാനും ഗ്ലിസറിൻ ഉപയോഗിക്കാം.മുഖക്കുരുവിനു ഗ്ലിസറിൻ ഒരു ശ്വാശ്വത പരിഹാരമാണ്.