ജാങ്കോ നീ അറിഞ്ഞോ…, നമ്മുടെ അമ്മാമ്മേനെ സിനിമേല്‍ എടുത്തു: വീഡിയോ

May 14, 2019

മനോഹരങ്ങളായ ടിക് ടോക്ക് വീഡിയോകള്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചായി. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായ ടിക് ടോക്ക് താരങ്ങളാണ് ഒരു അമ്മാമ്മയും കൊച്ചുമോനും. അമ്മാമ്മ മേരി ജോസഫിനും കൊച്ചുമോന്‍ ജിന്‍സണും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ അമ്മായുടെ ആരാധകരെ തേടിയെത്തിയിരിക്കുകയാണ് ഒരു സന്തോഷ വാര്‍ത്ത. ടിക് ടോക്കിലെ താരമായ അമ്മാമ്മ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. അതും മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍. മേരി ജോസഫും ജിന്‍സണും ചേര്‍ന്നാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചതും.

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര നിവാസികളാണ് ഈ അമ്മാമ്മയും കൊച്ചുമോനും. പ്രവാസിയായ ജിന്‍സണ്‍ അവധിക്കായ് നാട്ടിലെത്തിയ ശേഷമാണ് അമ്മാമ്മയും ഒന്നിച്ചുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നര്‍മ്മം കലര്‍ന്ന നിരവധി ടിക് ടോക്ക് വീഡിയോകള്‍ ഇരുവരും ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന് വലിയ സന്ദേശങ്ങള്‍ നല്‍കുന്നതാണ് അമ്മാമ്മയുടെയും കൊച്ചുമോന്റെയും ടിക് ടോക്ക് വീഡിയോകള്‍. അവതരണത്തിലെ ശൈലിയും പ്രമേയവുമെല്ലാമാണ് അമ്മാമ്മയുടെയും കൊച്ചുമോന്റെയും ടിക് ടോക്ക് വീഡിയോകളിലെ മുഖ്യ ആകര്‍ഷണം.

Read more:കൊടുംമഞ്ഞില്‍ ‘ലൂസിഫര്‍’ ചിത്രീകരണം; സഹായഹസ്തവുമായി മോഹന്‍ലാലും: വീഡിയോ

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. പൂജയുടെ ചിത്രങ്ങളും താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ദുല്‍ഖറിനൊപ്പം സണ്ണി വെയ്ന്‍, ഷാനി ശാഖി, ശേഖര്‍ മേനോന്‍, ഗ്രിഗറി ജേക്കബ്, വിജയ രാഘവന്‍, ബിബിന്‍ തുടങ്ങി നിരവധിതാരങ്ങളും ചിത്രത്തിന്റെ പൂജ ചടങ്ങില്‍പങ്കെടുത്തു. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.