മുച്ചക്രവണ്ടിയില്‍ ഫുഡ് ഡെലിവറി; സോഷ്യല്‍ മീഡിയയുടെ കൈയടി

May 22, 2019

കൗതുകമുള്ള പലതും സോഷ്യയില്‍ മീഡിയയില്‍ ഇടം നേടാറുണ്ട് ഇക്കാലത്ത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ആരുടെയും ഹൃദയം കവരുന്നൊരു ചിത്രം. മുച്ചക്രവണ്ടിയില്‍ ഫുഡ് ഡെലിവറിക്കായി പോകുന്ന ഈ യുവാവിന്റെതാണ് ഈ ചിത്രം. പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന യുവാവിനാണ് സോഷ്യല്‍ മീഡിയയുടെ കൈയടിയും.

രാമു ജി എന്നാണ് ഈ യുവാവിന്റെ പേര്. പരിമിതികളില്‍ തളരാതെ ഉപജീവനത്തിനായി രാമു ജോലി ചെയ്യുന്നു. അധ്വാനത്തിന്റെ വലിയ മഹത്വകൂടി വിളിച്ചോതുന്നുണ്ട് ഈ ചിത്രം. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ഇദ്ദേഹം ഫുഡ് ഡെലിവറിക്കായി പോകുന്നതിന്റെ വീഡിയോയും നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്ങുവെയ്ക്കുന്നത്.

Read more:കേന്ദ്രകഥാപാത്രമായി ഗോകുലം ഗോപാലന്‍; ‘നേതാജി’യുടെ ടീസര്‍

ചെറിയ കുറവുകളില്‍ പോലും പലപ്പോഴും തളര്‍ന്നു പോകുന്നവരാണ് മിക്കവരും. അപകര്‍ഷതാ ബോധത്തിന്റെ പിടിയില്‍ അകപ്പെട്ട് സ്വയം ഉള്‍വലിഞ്ഞ് ജീവിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. ഇത്തരക്കാര്‍ക്കെല്ലാം വലിയ പ്രചോദനമാവുകയാണ് രാമു ജി എന്ന യുവാവിന്റെ ജീവിതം. ജീവിതത്തിലെ വെല്ലുവിളികളില്‍ തളര്‍ന്നു വീഴാതെ ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു പറക്കാന്‍ പ്രതീക്ഷകളുടെ ചിറകുകള്‍ നല്‍കുകയാണ് ഇത്തരം മാതൃകകള്‍.

അതേസമയം കലാകാരന്‍മാര്‍ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍ മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു.