‘ലോകകപ്പ്’ അറിയേണ്ടതെല്ലാം…ഒറ്റനോട്ടത്തിൽ

May 25, 2019

ക്രിക്കറ്റ് ആരാധകർ ലോകകപ്പ് ലഹരിയിലാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഇത്തവണ ലോകകപ്പ് പൂരം അരങ്ങേറുന്നത്. ഈ മാസം 30 ന് ആരംഭിക്കുന്ന 12 ആം ലോകകപ്പ് മത്സരങ്ങൾ ജൂലൈ 14 ഓടുകൂടിയാണ് അവസാനിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളും ആരംഭിച്ചു കഴിഞ്ഞു..

ഈ ലോകകപ്പിൽ അറിഞ്ഞിരിക്കേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ..

ലോകകപ്പിന് യോഗ്യത നേടിയ ടീമുകൾ 

ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂർണമെന്റ്  മാറ്റുരയ്ക്കുന്നത്. 2015 ൽ 14 ടീമുകളാണ് ലോകകപ്പ് നേടുവാൻ പരസ്പരം ഏറ്റുമുട്ടിയിരുന്നത്. അതേസമയം ടൂർണമെന്റിനു ആതിഥ്യം വഹിക്കുന്ന ഇംഗ്ലണ്ടും, ഐ സി സി വേൾഡ് റാങ്കിങ്ങിൽ ആദ്യത്തെ ഏഴു സ്ഥാനക്കാരുമുൾപ്പെടെ എട്ട്  ടീമുകൾ നേരിട്ട് യോഗ്യത നേടിയപ്പോൾ യോഗ്യത മത്സരങ്ങൾ കളിച്ചാണ് അഫ്ഗാനിസ്ഥാനും  വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ലോകകപ്പിന്  യോഗ്യത നേടിയ ടീമുകളെയും ക്യാപ്റ്റന്മാരെയും പരിചയപ്പെടാം

  1. ഇന്ത്യ                                  വീരാട് കോഹ്‌ലി
  2. പാക്കിസ്ഥാൻ                       സർഫറാസ്‌ അഹമ്മദ്
  3. ബംഗ്ലാദേശ്                           മഷ്റഫി മുർതസ
  4. ശ്രീലങ്ക                                ദിമുദ് കരുണരക്തനെ
  5. ഓസ്‌ട്രേലിയ                         ആരോൺ ഫിഞ്ച്
  6. ന്യൂസിലാൻഡ്                      കെയിൻ വില്യംസൺ
  7. വെസ്റ്റ് ഇൻഡീസ്                  ജെയ്‌സൺ ഹോൾഡർ
  8. അഫ്ഗാനിസ്ഥാൻ                ഗുൽബദിൻ നായ്ബ്
  9. ഇംഗ്ലണ്ട്                              ഓയിൻ മോർഗൻ
  10. സൗത്ത് ആഫ്രിക്ക                  ഫാഫ് ഡ്യൂപ്ലെസി

2015  ലോകകപ്പ്- 2019 ലോകകപ്പ്  

2015 ലെ ലോകകപ്പിൽ 14 ടീമുകളാണ് മത്സരത്തിനിറങ്ങിയത്. എന്നാൽ ഇത്തവണ പത്ത് ടീമുകൾ മാത്രമാണ് മത്സരത്തിൽ ഭാഗമാകുന്നത്. സിംബാവെ , അയർലന്റ്, സ്കോട് ലാൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ടീമുകൾ ഇത്തവണ കളിയ്ക്കാനില്ലായെന്നതും ഏറെ ശ്രദ്ധേയം. 1983 ന് ശേഷം ഇതാദ്യമായാണ് സിംബാവേ ലോകകപ്പിന് യോഗ്യത നേടാതെ പുറത്താവുന്നത്.

ലോകകപ്പ് അരങ്ങേറുന്ന രാജ്യം

2015 ൽ ഓസ്ട്രേലിയയിലും ന്യൂസ്‌ലാൻഡിലുമായി നടന്ന ലോകകപ്പിന് ഇത്തവണ സാക്ഷ്യം വഹിക്കുന്നത് ഇംഗ്ലണ്ടും വെയിൽസുമാണ്. ഇംഗ്ലണ്ടിലെ അതിമനോഹരങ്ങളായ 11 സ്റ്റേഡിയങ്ങളിലായി 48 മത്സരങ്ങളാണ് അരങ്ങേറുന്നത്. ഇംഗ്ലണ്ട് ഇത് അഞ്ചാം തവണയാണ് ലോകകപ്പിന് വേദിയാകുന്നത്. ഇതിനു മുൻപ് 1975, 1979, 1983, 1999 വർഷങ്ങളിൽ ഇംഗ്ലണ്ടിൽ ലോകകപ്പ് പോരാട്ടം അരങ്ങേറിയെങ്കിലും ഇന്നും അവർക്ക് ലോകകപ്പ് കിട്ടാക്കനിയായി തുടരുന്നു.

12 ആം ലോകകപ്പിന്റെ ഉദ്‌ഘാടന മത്സരം ഓവലിലും ഫൈനൽ ലോഡ്‌സിലുമായാണ് നടക്കുന്നത്.

മത്സര ക്രമം: റൗണ്ട് റോബിൻ ഫോർമാറ്റ്‌, നോക്ഔട്ട്

പത്തു ടീമുകൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ്‌ മാത്രമാണ് ഇത്തവണ ലോകകപ്പിന് എത്തുന്നത്. അതുകൊണ്ടുതന്നെ മത്സരങ്ങൾ നടത്തപെടുന്നത് റൗണ്ട് റോബിൻ ഫോർമാറ്റിലായിരിക്കും.

റൗണ്ട് റോബിൻ ഫോർമാറ്റ്‌

വേൾഡ് കപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും നേർക്കുനേർ ഏറ്റുമുട്ടും എന്നതാണ് റൗണ്ട് റോബിൻ ഫോർമാറ്റിന്റെ പ്രത്യേകത. ഇതിനു മുൻപ് 1992 ലാണ് ഈ രീതിയിൽ വേൾഡ് കപ്പിൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. എതിരാളികളായ മറ്റ് ഒൻപത് ടീമുകളുമായും മത്സരിച്ച് ഏറ്റവും അധികം പോയിന്റ് നേടുന്ന ആദ്യത്തെ നാലു  സ്ഥാനക്കാരാണ് സെമിഫൈനലിനു യോഗ്യത നേടുക.

ലോകത്തിലെ പ്രമുഖ ടൂർണമെന്റുകളെല്ലാം ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് നടത്തപ്പെടുന്നത്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് തുടങ്ങിയ മത്സരങ്ങൾ. ഓരോ ഹോം മത്സരവും എവേയ് മത്സരവും ഉൾപ്പെടുന്നതാണ് ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റ്‌. റൗണ്ട് റോബിൻ ഫോർമാറ്റിൽ 45 മത്സരങ്ങൾ, സെമിഫൈനൽ, ഫൈനൽ ഉൾപ്പെടെ 48 ഏകദിനങ്ങളാണു ഇത്തവണ ലോകകപ്പിൽ നടത്തപ്പെടുക.

2015 വേൾഡ് കപ്പ്‌

2015 ലെ വേൾഡ് കപ്പിൽ ന്യൂസ്‌ലാൻഡിനെ കീഴടക്കി ഓസ്ട്രേലിയ കീരീടം ചൂടി. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയോട് സെമിഫൈനലിൽ 95 റൺസിന്‌ തോറ്റ്, ഇന്ത്യ മത്സരത്തിൽ നിന്ന് പുറത്താവുകയായിരുന്നു. 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ഓസ്ട്രേലിയയിലും ന്യൂസ്‌ലാൻഡിലുമായാണ് നടത്തപ്പെട്ടത്. ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കായിരുന്നു മാൻ ഓഫ് ദി സീരിസ്.

ലോകകപ്പ് 2019- ടീമുകളും മത്സരങ്ങളും

മെയ് 

30  ഇംഗ്ലണ്ട്- സൗത്ത് ആഫ്രിക്ക ( England v South Africa)

31 വെസ്റ്റ് ഇൻഡീസ്- പാകിസ്ഥാൻ ( West Indies v Pakistan)

ജൂൺ 

1 ന്യൂസിലാൻഡ്- ശ്രീലങ്ക (New Zealand v Sri Lanka)

1 അഫ്ഗാനിസ്ഥാൻ – ഓസ്‌ട്രേലിയ (Afghanistan v Australia)

2  സൗത്ത് ആഫ്രിക്ക- ബംഗ്ലാദേശ് (South Africa v Bangladesh)

3 ഇംഗ്ലണ്ട്- പാക്കിസ്ഥാൻ (England v Pakistan)

4 അഫ്ഗാനിസ്ഥാൻ – ശ്രീലങ്ക (Afghanistan v Sri Lanka)

5 സൗത്ത് ആഫ്രിക്ക- ഇന്ത്യ ( South Africa v India)

5 ബംഗ്ലാദേശ്- ന്യൂസിലാൻഡ് ( Bangladesh v New Zealand)

6 ഓസ്‌ട്രേലിയ വെസ്റ്റ് ഇൻഡീസ് (Australia v West Indies)

7 പാക്കിസ്ഥാൻ – ശ്രീലങ്ക (Pakistan v Sri Lanka)

8 ഇംഗ്ലണ്ട് – ബംഗ്ലാദേശ് (England v Bangladesh)

8 അഫ്ഗാനിസ്ഥാൻ – ന്യൂസിലാൻഡ് (Afghanistan v New Zealand)

9 ഇന്ത്യ – ഓസ്‌ട്രേലിയ (India v Australia)

10 സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇൻഡീസ് (South Africa v West Indies)

11 ബംഗ്ലാദേശ് -ശ്രീലങ്ക (Bangladesh v Sri Lanka)

12 ഓസ്‌ട്രേലിയ -പാക്കിസ്ഥാൻ ( Australia v Pakistan)

13 ഇന്ത്യ – ന്യൂസിലാൻഡ്( India v New Zealand)

14 ഇംഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ് (England v West Indies)

15 ശ്രീലങ്ക – ഓസ്‌ട്രേലിയ (Sri Lanka v Australia)

15 സൗത്ത് ആഫ്രിക്ക – അഫ്ഗാനിസ്ഥാൻ (South Africa v Afghanistan)

16 ഇന്ത്യ- പാക്കിസ്ഥാൻ (India v Pakistan)

17 വെസ്റ്റ് ഇൻഡീസ്- ബംഗ്ലാദേശ് (West Indies v Bangladesh)

18 ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാൻ (England v Afghanistan)

19 ന്യൂസിലാൻഡ് – സൗത്ത് ആഫ്രിക്ക (New Zealand v South Africa)

20 ഓസ്‌ട്രേലിയ – ബംഗ്ലാദേശ് (Australia v Bangladesh)

21 ഇംഗ്ലണ്ട്- ശ്രീലങ്ക (England v Sri Lanka)

22 ഇന്ത്യ-അഫ്ഗാനിസ്ഥാൻ (India v Afghanistan)

22 വെസ്റ്റ് ഇൻഡീസ്- ന്യൂസിലാൻഡ് (West Indies v New Zealand)

23 പാക്കിസ്ഥാൻ- സൗത്ത് ആഫ്രിക്ക (Pakistan v South Africa)

24 ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാൻ (Bangladesh v Afghanistan)

25 ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ (England v Australia)

26 ന്യൂസിലാൻഡ് – പാക്കിസ്ഥാൻ (New Zealand v Pakistan)

27 വെസ്റ്റ് ഇൻഡീസ്- ഇന്ത്യ (West Indies v India)

28 ശ്രീലങ്ക- സൗത്ത് ആഫ്രിക്ക (Sri Lanka v South Africa)

29 പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ (Pakistan v Afghanistan)

29 ന്യൂസിലാൻഡ് -ഓസ്‌ട്രേലിയ (New Zealand v Australia)

30 ഇംഗ്ലണ്ട്- ഇന്ത്യ (England v India)

 ജൂലൈ 

1 ശ്രീലങ്ക – വെസ്റ്റ് ഇൻഡീസ് (Sri Lanka v West Indies)

2 ബംഗ്ലാദേശ്- ഇന്ത്യ (Bangladesh v India)

3 ഇംഗ്ലണ്ട്- ന്യൂസിലാൻഡ് (England v New Zealand)

4 അഫ്ഗാനിസ്ഥാൻ – വെസ്റ്റ് ഇൻഡീസ് (Afghanistan v West Indies)

5 പാക്കിസ്ഥാൻ- ബംഗ്ലാദേശ് (Pakistan v Bangladesh)

6 ശ്രീലങ്ക – ഇന്ത്യ (Sri Lanka v India)

6 ഓസ്‌ട്രേലിയ- സത്ത് ആഫ്രിക്ക ( Australia v South Africa)

9 ഫസ്റ്റ് സെമി ഫൈനൽ ( 1st v 4th)

11 സെക്കന്റ് സെമി ഫൈനൽ ( 2nd v 3rd)

14  ഫൈനൽ

കളിയിൽ മികച്ച പ്രകടനം മാറ്റുരയ്ക്കാൻ ഒരുങ്ങുന്ന ടീമുകൾക്കൊപ്പം ഇത്തവണത്തെ ലോകകപ്പ് ആരുടെ കൈകളിലായിരിക്കും സുരക്ഷിതമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് പ്രേമികളും…