മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി കേരളാ പൊലീസിന്റെ ‘ഒരു യമണ്ടന്‍ ദുരന്തകഥ’

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് കേരളാ പൊലീസ്. സാമൂഹ്യമാധ്യമങ്ങളില്‍ കേരളാ പൊലീസ് ട്രോളുകളിലൂടെയുള്ള ബോധവത്കരണം തുടങ്ങിയിട്ടും കാലം കുറച്ചേറെയായി. വ്യത്യസ്തമായ ഈ ആശയവും അന്താരാഷ്ട്ര തരത്തില്‍ തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് തികച്ചും വിത്യസ്തമായൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ.
മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ വീഡിയോ. ‘ഒരുയമണ്ടന്‍ ദുരന്തകഥ’ എന്നാണ് ഈ വീഡിയോയ്ക്ക് കേരള പൊലീസ് നല്‍കിയിരിക്കുന്ന പേര്. എന്തായാലും ഈ വീഡിയോ ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ആയിരത്തിലധികം പേരാണ് ഒരു യമണ്ടന്‍ ദുരന്തകഥ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ പങ്കുവെച്ചത്.
അതേസമയം മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിന്റെ പേരിന്റെ മാതൃകയിലാണ് മുന്നറിയിപ്പ് വീഡിയോ കേരളാ പൊലീസ് ഒരുക്കിയിരിക്കുന്നത്. ബി സി നൗഫല്‍ ആണ് ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള തിരിച്ചുവരവ്.ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ‘ഒരു യമണ്ടന്‍ പ്രേമകഥ’യില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ശ്രദ്ധേയനായ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Read more: മികച്ച പ്രതികരണം നേടി ‘ജിംബൂംബാ’; വിജയമാഘോഷിച്ച് താരങ്ങള്‍; വീഡിയോ
നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചി കേന്ദ്രമാക്കിയായിരുന്നു ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.