അമ്മയുടെ തോളില്‍ ചാഞ്ഞ് കുഞ്ഞുപാപ്പുവിന്‍റെ പാട്ട്; കൈയടി നേടി ഗായിക അമൃത സുരേഷിന്‍റെ മകള്‍

May 7, 2019

അവസരങ്ങളുടെ വലിയൊരു കലവവറയാണ് സോഷ്യല്‍ മീഡിയ എന്നത്. താരങ്ങള്‍ക്കൊപ്പം മക്കളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. പാട്ടു പാടിയും ഡാന്‍സ് ചെയ്തുമെല്ലാം കുട്ടിത്താരങ്ങള്‍ ഇക്കാലത്ത് സോഷ്യല്‍ മീഡിയയുടെ കൈയടി നേടുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍  ശ്രദ്ധേയമാവുകയാണ്. ഗായിക അമൃത സുരേഷിന്‍റെ മകളുടെ പാട്ട്. അമൃത സുരേഷിന്‍റെ തോളില്‍ ചാഞ്ഞു കിടന്നുകൊണ്ടാണ് കുട്ടിത്താരത്തിന്‍റെ പാട്ട്.

‘ദ് പ്രോമിസ് ഓഫ് ലൗ’ എന്ന ഗാനമാണ് കുഞ്ഞുപാപ്പു പാടുന്നത്. അമൃത തന്നെയാണ് ഈ ഗാനം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചതും. കുട്ടിത്തം നിറച്ചുകൊണ്ടുള്ള കുഞ്ഞുപാപ്പുവിന്‍റെ ആലാപനത്തെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാട്ടിനിടയിലെ ചിരിയും രസകരം തന്നെ. അമൃതയും സഹോദരി അഭിരാമിയുമെത്തുന്ന അമൃതംഗമയ എന്ന വ്ളോഗിലൂടെ കുഞ്ഞുപാപ്പു പണ്ടേ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്. എന്തായാലും പാപ്പുവിന്‍റെ പാട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അമ്മയെപ്പോലെ പാട്ടിന്‍റെ കാര്യത്തില്‍ മകളും സൂപ്പറാണെന്നാണ് ആരാധകര്‍ കുഞ്ഞുപാപ്പുവിന്‍റെ പാട്ടിന് നല്‍കുന്ന കമന്‍റ്.

Read more:ആസ്വാദകര്‍ വീണ്ടും ഏറ്റുപാടുന്നു ‘ജിയജലേ…’; ഹരിശങ്കറിന്റെ കവര്‍ സോങ്ങിന് നിറഞ്ഞ കൈയടി

അടുത്തിടെ ഗായിക സിത്താരയുടെ മകള്‍ സായുവും പാട്ടു പാടിക്കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ‘ഉയരെ’ എന്ന ചിത്രത്തില്‍ സിത്താര ആലപിച്ച ‘നീ മുകിലേ…’ എന്നു തുടങ്ങുന്ന ഗാനമാണ് സായൂ സിത്താരയ്ക്കൊപ്പം ആലപിച്ചത്. അമ്മയും മകളും തമ്മിലുള്ള ഈ ആലാപനവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

താരങ്ങളുടെ മക്കള്‍ മാത്രമല്ല അറിയപ്പെടാതിരുന്ന നിരവധി കലാകാരാണ് ഇന്ന് സോഷ്യല്‍ മീഡയയിലൂടെ ജനപ്രീതി നേടുന്നത്. മെട്രോ ജോലിക്കിടെ ഡാന്‍സ് ചെയ്തും അടുക്കള പണിക്കിടെ പാട്ടു പാടിയും വിറകുവെട്ടിനിടെ ഗാനം ആലപിച്ചും ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്നില്‍ അതിമനോഹരമായി ഫ്ളൂട്ട് വായിച്ചുമെല്ലാം അടുത്തിടെ പലരും സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയിരുന്നു. അവസരങ്ങളുടെ വലിയ വേദി തന്നെയാണ് ഇത്തരം കലാകാരന്മാര്‍ക്ക് മുന്പില്‍ സാമൂഹ്യമ മാധ്യമങ്ങള്‍ ഒരുക്കുന്നതും.