‘ക്യാൻസർ എന്റെ ജീവിതത്തിൽ നന്മകൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ, പിന്നെ ഞാൻ എന്തിനു സങ്കടപെടണം; കേരളത്തിന് മുഴുവൻ പ്രചോദനമായി മരണത്തിന് കീഴടങ്ങിയ അരുണിമയുടെ വാക്കുകൾ…
കേരളക്കരയെ കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങിയ അരുണിമ എന്ന പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കേരളക്കരയ്ക്ക് മുഴുവൻ പ്രചോദനമായ അരുണിമ എന്ന പെൺകുട്ടി ചിരിച്ചുകൊണ്ടാണ് ക്യാൻസർ എന്ന രോഗത്തെ നേരിട്ടത്. “കാൻസർ എന്റെ ജീവിതത്തിൽ നന്മകൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളു, പിന്നെ ഞാൻ എന്തിനു സങ്കടപെടണം ” അരുണിമയുടെ ഈ വാക്കുകൾ ക്യാന്സറിനെ മറികടക്കാൻ നിരവധി ആളുകൾക്കു പ്രചോതനമാണ്.
ക്യാൻസറിനെ ധീരമായി നേരിട്ട അരുണിമ അതിനെ കിഴടക്കി തന്നെയാണ് നമ്മളിലിൽ നിന്നും വേര്പിരിഞ്ഞുപോയത്. വടശ്ശേരിക്കര പുതുശ്ശേരിമല ശ്രീരാഗം വീട്ടിൽ രാജന്റെയും ജയയുടെയും മകളാണ് അരുണിമ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആയിരുന്നു അരുണിമ മരണത്തിന് കീഴടങ്ങിയത്.
കീമോയുടെ അതി കഠിനമായ വേദന മറികടക്കാൻ ചിത്ര രചനയെ കൂട്ടുപിടിച്ച അരുണിമ മലയാളിക്ക് സുപരിചിതയാണ്. കഴിഞ്ഞ വർഷമാണ് ക്യാൻസർ അരുണിമയെ പിടികൂടിയത്. രോഗം കണ്ടെത്തുമ്പോഴേക്കും നാലാം സ്റ്റേജിൽ എത്തിയ ക്യാൻസർ ശരീരത്തിൽ എല്ലായിടത്തും വ്യാപിച്ചിരുന്നു. ശസ്ത്രക്രിയ നടത്തി രോഗത്തെ ധീരമായിതന്നെ നേരിടാൻ തീരുമാനിച്ച അരുണിമ, യാത്രയും കാർ റൈസിംഗും ഇഷ്ടപ്പെട്ടിരുന്നു.
Read also: മനവും വയറും നിറച്ച് കൊച്ചിയിലെ ചില രാത്രിയാത്രകൾ
അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശം അരുണിമയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സമ്മാനിച്ചു. ക്യാൻസർ എന്ന രോഗത്തെ ചിരിച്ചുകൊണ്ട് നേരിട്ട അരുണിമ ചാനൽ അവതാരികയായും പ്രവർത്തിച്ചിട്ടുണ്ട്. രോഗാവസ്ഥയിൽ തളർന്നിരിക്കാതെ എല്ലാവർക്കും പ്രചോതനമായി കൂട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം സമയം ചെലവഴിച്ചുകൊണ്ട് സന്തോഷം പകർന്നു. ജീവിതാനുഭങ്ങൾ പങ്കുവെക്കുന്ന പുസ്തകത്തിന്റെ പണി പുരയിലായിരുന്നു അരുണിമ.
ചെറിയ രോഗങ്ങൾ വരുമ്പോൾ തന്നെ ടെൻഷൻ അടിച്ചു ആയുസ്സു കുറയ്ക്കുന്ന നമ്മളെപോലുള്ളവർക്ക് മുന്നിൽ അരുണിമ എന്നും അണയാത്ത ധീര വനിതയാണ്. അതേസമയം അരുണിമയുടെ മരണത്തിൽ അനുശോചനമറിയിച്ച് നടി മഞ്ജു വാര്യർ ഉൾപ്പെടെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.