സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് പാളിച്ചകളോടെ തുടക്കം
ലോകകപ്പ് സന്നാഹ മത്സരത്തിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പാളിച്ചകളോടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 100 തികയ്ക്കുന്നതിനു മുമ്പേ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടമായി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയെയും ഇന്ത്യയ്ക്ക് തുടക്കത്തിലെ നഷ്ടമായി. ഇരുവരും രണ്ട് റണ്‍സ് വീതമാണ് എടുത്തത്. ആറ് റണ്‍സ് എടുത്തപ്പോഴേക്കും ലോകേഷ് രാഹുലിനെയും ടീം ഇന്ത്യയ്ക്ക് നഷ്ടമായി. 18 റണ്‍സ് എടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും കളംവിട്ടു.
30 റണ്‍സ് എടുത്ത് ഹര്‍ദ്ദിക് പാണ്ഡ്യയും പുറത്തായി. നാല് റണ്‍സ് മാത്രമെടുത്ത് തൊട്ടുപിന്നാലെ ദിനേഷ് കാര്‍ത്തിക്കും കളംവിട്ടു. നിലവില്‍ കളി 20 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സാണ് ഇന്ത്യയ്ക്ക്. നിലവില്‍ രവീന്ദ്ര ജഡേജയും എംഎസ് ധോണിയുമാണ് ക്രീസില്‍.