റബാഡ പുറത്ത് ധോണി അകത്ത്; ചെന്നൈക്ക് ബാറ്റിംഗ്
May 1, 2019
![](https://flowersoriginals.com/wp-content/uploads/2019/05/24-IMAGE-98.jpg)
ഐപിഎലിലെ 50ആം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ക്യാപ്റ്റൻ എംഎസ് ധോണി, ഫാഫ് ഡുപ്ലെസിസ്, രവീന്ദ്ര ജഡേജ എന്നിവർ ചെന്നൈയിൽ തിരിച്ചെത്തി. പരിക്കേറ്റ റബാഡ, ഇഷാന്ത് ശർമ്മ എന്നിവർക്കു പകരം ജഗദീശ സുചിത്, ട്രെൻ്റ് ബോൾട്ട് എന്നിവർ ഡൽഹി നിരയിലും ഇന്ന് കളിക്കും.
റബാഡയും ഇഷാന്തുമില്ലാത്ത ഡൽഹി പേസ് ഡിപ്പാർട്ട്മെൻ്റ് വളരെ ദുർബലമായതു കൊണ്ട് തന്നെ അതിനെ അവർ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. ഡൽഹി ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിനെ നയിച്ച് നിലവിലെ പർപ്പിൾ ക്യാപ്പ് ജേതാവ് റബാഡ ഇല്ലാത്തത് നേട്ടമാവുക ചെന്നൈക്കാണ്. അതേ സമയം, ജഡേജയും ധോണിയും ഡുപ്ലെസിസും തിരികെയെത്തിയത് ചെന്നൈയുടെ സാധ്യതകളെ വർദ്ധിപ്പിക്കും.