തലയിലെ ‘താരൻ’ അറിഞ്ഞ് പരിഹരിക്കാം…
തലയിലെ താരൻ ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. താരൻ കളയാൻ ഉപയോഗിക്കുന്ന ഷാംപൂ മിക്കപ്പോഴും മുടിയാണ് കളയുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതികളിലൂടെ താരനെയും മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യമാണ്.
മനുഷ്യചര്‍മ്മത്തിലെ സ്നേഹഗ്രന്ഥികളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന ചെറിയ മാറ്റങ്ങൾ മൂലം ചര്‍മ്മപ്രതലത്തിലെ കൊഴുപ്പില്‍ വരുന്ന മാറ്റങ്ങളാണ് താരൻ ഉണ്ടാകാൻ കാരണം. മുഖക്കുരുവിനു എണ്ണമയമുള്ള ചർമത്തിനും കാരണവും മിക്കപ്പോഴും ഇതുതന്നെയാകാം. ചര്‍മ്മത്തില്‍ സ്വാഭാവികമായി തന്നെ കണ്ടു വരുന്ന Malassezia എന്ന ഒരിനം ഫംഗസും താരം കാരണമാകാറുണ്ട്. ചര്‍മ്മത്തിന്റെ സ്വാഭാവിക സ്ഥിതിയില്‍ വരുന്ന നേരിയ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന അപകടകരമല്ലാത്ത ഒരു അവസ്ഥയാണ് താരന്. അതുകൊണ്ടുതന്നെ താരൻ ഏത് രീതിയിലുള്ളതാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രം ചികിത്സിയ്ക്കണം.
താരൻ അകറ്റാൻ ഷാംപൂ വാങ്ങി തെളിക്കുന്നതിന് പകരം പാർശ്വഫലങ്ങൾ ഇല്ലാത്ത വീട്ടിൽ ലഭ്യമാകുന്ന വസ്തുക്കൾ മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.
മുടിയുടെ ആരോഗ്യത്തിന് ചെറുനാരങ്ങ അത്യുത്തമമാണ്. ഒരു കപ്പ് തൈരില്‍ ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. മുടി ഊരിവീഴുന്നത് തടയാന്‍ ഇത് സഹായകമാകും. അല്പം തൈരില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ആരോഗ്യത്തോടെ മുടി വളരാന്‍ ഏറെ ഫലപ്രദമാണ്.
Read also: അമ്മയുടെ വയലിൻ ആസ്വദിച്ച് കുഞ്ഞുമകൻ; സ്നേഹ വീഡിയോ കാണാം..
ഒരു കപ്പ് തൈരില്‍ അല്പം ഒലിവ് ഓയില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മുടിക്ക് കരുത്തേകാനും തിളക്കമുള്ളതാകാനും ഇത് സഹായകമാകും.