ദിവസവും മുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

May 25, 2019

ആരോഗ്യ സംരക്ഷണത്തിന് മുട്ടയുടെ സ്ഥാനം വളരെ വലുതാണെന്ന് വിശ്വസിച്ചിരുന്നവരായിരുന്നു നമ്മൾ. എന്നാൽ കൊളസ്‌ട്രോളും ഹൃദ്രോഗവും  മിക്കവരിലും കണ്ടുതുടങ്ങിയതോടെ മുട്ടയെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റി നിർത്തുവാൻ തുടങ്ങി. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ അമിതമായി മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾക്ക് അത് കാരണമാകാം.

മുട്ടയുടെ മഞ്ഞക്കുരുവിൽ ധാരാളമായി കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം. എന്നാൽ ദിവസവും ഓരോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്. ദിവസവും ഓരോ മുട്ടകഴിക്കുന്നവരിൽ മസ്തിഷ്കാഘാതം വരാനുള്ള സാധ്യത 12 ശതമാനം വരെ കുറവാണെന്നും പഠനങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ മുട്ടയുടെ മഞ്ഞക്കുരുവിൽ ധാരാളമായി കൊളസ്‌ട്രോൾ അടങ്ങിയിരിക്കുന്നതിനാൽ മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവരെയും കാണാം. എന്നാൽ മുട്ടയുടെ വെള്ളയിൽ പ്രോട്ടീനും മഞ്ഞയിൽ പൂരിത കൊഴുപ്പുമാണ് അടങ്ങിയിരിക്കുന്നത്. മുട്ട പോഷക സമൃദ്ധമായ ഒരു ആഹാര പദാർത്ഥമാണ്. സാധാരണ ഭക്ഷണത്തിലൂടെ അധികം ലഭിക്കാത്ത വിറ്റാമിൻ ഡി, കോളിൻ തുടങ്ങിയ പദാർത്ഥങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി നിലനിർത്താൻ സഹായിക്കുന്നു. കാഴ്ചശക്തിയെ സഹായിക്കുന്ന ലൂട്ടിൻ, സീയെക്‌സാൻതിൻ എന്നീ നീരോക്സീകാരികളും മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുണ്ട്.

Read also: രാത്രി ഭക്ഷണം കഴിക്കുമ്പോൾ…ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ആരോഗ്യത്തിനും സൗന്ദ്യര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന മുട്ട മുടിയ്ക്കും ഏറ്റവും ബെസ്റ്റാണ്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ പക്ഷപാതം, വിളർച്ച പോലുള്ള അസുഖങ്ങൾ തടയാൻ സാധിക്കും. എന്നാൽ പലരും കരുതുന്നതുപോലെ മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ വർധിക്കില്ല. അതുപോലെ അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുവാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത്‌ വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും മുട്ട കഴിക്കുന്നതു കാഴ്ച വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ എണ്ണിയാൽ അവസാനിക്കില്ല മുട്ടയിലെ ഗുണങ്ങൾ…