സൈക്ലിസ്റ്റായി രജീഷ; ചിത്രീകരണം പൂർത്തിയാക്കി ഫൈനൻസ്
കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളി പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് രജിഷ വിജയൻ. കഥാപാത്രങ്ങലെ തിരഞ്ഞെടുക്കുന്നതിലെ അഭിരുചിയും, അഭിനയത്തിലെ മികവും താരത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നു. രജിഷ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനൽസ്. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.
സ്പോര്‍ട്സിന് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന് എത്തുന്നത്. ഇത് ശരി വെയ്ക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും.
നവാഗതനായ പി ആര് അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുരാജ് വെഞ്ഞാരന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ സുരാജ് വെഞ്ഞറന്മൂട് രജിഷയുടെ അച്ഛനായാണ് വേഷമിടുന്നത്. അലീസ് എന്നാണ് രജിഷ വിജയന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിയ ജൂൺ ആണ് രജിഷയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. നവാഗതനായ അഹമ്മദ് കബീറാണ് ജൂണിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇഫ്തിയാണ് ജൂണിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന് എത്തുന്നതും.
Read also: പ്രളയം വെള്ളിത്തിരയിലേക്ക്; ‘മൂന്നാം പ്രളയം’ ഒരുങ്ങുന്നു
വിജയ് ബാബു ആണ് ജൂൺ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിങ്ങനെ വിത്യസ്ത തലങ്ങളിലൂടെയാണ് ജൂണിന്റെ സഞ്ചാരം. ചിത്രത്തിനുവേണ്ടിയുള്ള രജിഷയുടെ മെയ്ക്ക്ഓവറും സാമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.