കണ്ണും മനവും നിറയ്ക്കും ഈ സൗഹൃദം; സ്നേഹ വീഡിയോ കാണാം…

നിഷ്കളങ്കമായ ചില പുഞ്ചിരികൾ മതി മനസിലെ മഞ്ഞുരുകാൻ…ചില മുഖങ്ങളിൽ വിരിയുന്ന പുഞ്ചിരികൾ മഴവില്ലിനേക്കാൾ മനോഹരമാണെന്നും പുഞ്ചിരി ആത്മാവിന്റെ സംഗീതമാണെന്നും പലരും കാവ്യത്മകമായി പറഞ്ഞുപോകാറുണ്ട്. മനോഹരമായ ചില ചിരികൾ മനസിന് സമ്മാനിക്കുന്നത് വലിയ ആനന്ദവും ഉന്മേഷവുമൊക്കെയാണ്.. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഈ അമ്മൂമ്മയുടെ ചിരി ഒന്നുകണ്ടാൽ മനസിലാകും, ചിരിയ്ക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന്. കാരണം ഈ ചിരി കാണുന്ന ഏതൊരു മനുഷ്യന്റെയും മനസിൽ ഒരു കുളിർമ നല്കാതിരിക്കില്ല ഈ അമ്മൂമ്മമാർ. പ്രായം തളർത്താത്ത സൗഹൃദത്തിന്റെ കഥ പറയുകകൂടിയാണ് ഈ അമ്മൂമ്മമാർ.
ടിക് ടോക്ക് വീഡിയോകൾക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ മാർക്കറ്റാണ്. താരങ്ങളുടെ ശബ്ദങ്ങളെ അനുകരിച്ചും വേഷത്തെ അനുകരിച്ചുമൊക്കെ നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായിക്കൊണ്ടിരിക്കുന്നത്. ചെറുപ്പക്കാരും കുട്ടികളും മാത്രമല്ല പ്രായമായവരെ വരെ താരങ്ങളാക്കുന്നു എന്നതാണ് ടിക് ടോക് വീഡിയോകളുടെ പ്രത്യേകത. അടുത്തിടെ ടിക് ടോക്കിലൂടെ വൈറലായ അമ്മാമ്മയെ പിന്നെ മലയാളികൾ കണ്ടത് മലയാള സിനിമയിലൂടെ ആണെന്നത് ഏറെ സന്തോഷം പകർന്നിരുന്നു.
നിരവധി കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ് ടിക് ടോക്.