‘ഇപ്പോഴും മധുരപതിനേഴ് തന്നെ’; തരംഗമായി ലൈലയുടെ ഫോട്ടോഷൂട്ട് വീഡിയോ

May 26, 2019

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ലൈല. വളരെ കുറഞ്ഞ മലയാള ചിത്രങ്ങളിൽ മാത്രം മുഖം കാണിച്ച ലൈല പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുമ്പോഴും താരത്തിന്റെ ഭംഗിയ്ക്ക് ഒട്ടും കോട്ടം വന്നിട്ടില്ലെന്ന് അഭിപ്രായപെടുകയാണ് സിനിമാലോകവും ആരാധകരും.

ആലീസ് എന്ന  തമിഴ് ചിത്രത്തിലൂടെയാണ് ലൈല തിരിച്ചുവരാൻ ഒരുങ്ങുന്നത്. മണി ചന്ദ്ര സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലൂടെ തിച്ചുവരവിനൊരുങ്ങുന്ന ലൈലയുടെ ഒരു ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ തരംഗമാകുന്നത്.

മോഹൻലാലിനൊപ്പം നായികയായി എത്തിയ മഹാസമുദ്രമാണ് ലൈലയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തില്‍ ഇതാ ഒരു സ്‌നേഹഗാഥ, വാര്‍ ആന്റ് ലൗ തുടങ്ങിയ ചിത്രങ്ങളിലാണ് ലൈല അഭിനയിച്ചിരിക്കുന്നത്. ബാല സംവിധാനം ചെയ്ത പിതാമഹന്‍ അടക്കമുള്ള ഒട്ടേറെ തമിഴ് ചിത്രങ്ങളിലും ലൈല നായികയായി എത്തിയിട്ടുണ്ട്. ചിത്രത്തിൽ വിക്രം, സൂര്യ എന്നിവര്‍ക്കൊപ്പം മികച്ച പ്രകടനമാണ് ലൈല കാഴ്ചവച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറിനിന്ന താരം തിരിച്ചുവരവിനൊരുങ്ങുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമാലോകം. ഇപ്പോഴിതാ തിരിച്ചുവരവിനൊരുങ്ങുന്ന താരത്തിന്റെ വിഡിയോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ജസ്റ്റ് ഫോര്‍ വിമണ്‍ മാസികയ്ക്ക് വേണ്ടി എടുത്ത വീഡിയോ ഷൂട്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.


Read also :കണ്ണും മനവും നിറയ്ക്കും ഈ സൗഹൃദം; സ്നേഹ വീഡിയോ കാണാം…