വിജയം നേടിത്തന്ന ആ അവസാന പന്തിന് പിന്നിൽ..?; രഹസ്യം വെളിപ്പെടുത്തി രോഹിത്
ഐ പി എല്ലിലെ ഫൈനൽ മത്സരം കണ്ടവർക്കാർക്കും മറക്കാനാവില്ല മുംബൈയുടെ വിധി മാറ്റിയ ആ അവസാന പന്ത്..ഗ്യാലറിൽ ആവേശത്തിന്റെയും കണ്ണീരിന്റെയും നിമിഷങ്ങൾ..കളിയുടെ ഗതിമാറ്റിയ ആ അവസാന പന്തിനെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ. ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം അവസാനം വരെ ആവേശ നിറവിലായിരുന്നു. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎലില്‍ നാലാം തവണയാണ് കിരീടം നേടുന്നത്.
കളിയിലെ 20- ആം ഓവറിലെ അവസാന പന്ത് ബാക്കിനിൽക്കുമ്പോൾ ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ് മാത്രം. ബാറ്റ് കൈയിലേന്തി ക്രീസിൽ ശാർദൂൽ ടാക്കൂർ..അവസാന പന്ത് എറിയുന്നതിന് മുന്നോടിയായി ബൗളർ ലസിത് മലിംഗയ്ക്ക് ചില സുപ്രധാനമായ രഹസ്യങ്ങൾ ഓതി മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ എത്തി. ഇരുവരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം കളി തുടങ്ങി..
Read also: ഇവനാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളർ; പ്രഖ്യാപനവുമായി സച്ചിൻ
മന്ത്രങ്ങൾ മനപ്പാടിമാക്കിയ കളിയിൽ ശാർദൂലിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ലസീതിന്റെ സ്ലോ ബോൾ. വിക്കറ്റിന് പിന്നിൽ ശാർദൂൽ കീഴടങ്ങേണ്ടി വന്നതോടെ കളിയിൽ വിജയം മുംബൈ സ്വന്തമാക്കി. എന്നാൽ കളിയിൽ ബാറ്റ്സമാനെ പുറത്താക്കുക എന്ന തന്ത്രവുമായി ക്യാപ്റ്റനും ബൗളറും എത്തിയപ്പോൾ ബാറ്റ്സ്മാനെ നന്നായി മനസിലാക്കുക, കളിക്കാരൻ ബാറ്റിൽ കാണുമ്പോൾ അത് മാനത്ത് കാണുകയായിരുന്നു ലസിത്. ഇരുവർക്കും അവസാന ബോൾ ശാർദൂൽ അടിയ്ക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഇരുവരും ചേർന്ന് ക്യാച്ചിന് അവസരം ഒരുക്കുക എന്ന ലക്ഷ്യമിട്ട് ബോൾ ചെയ്യാൻ തീരുമാനിച്ചതും. കഴിഞ്ഞ ഓവറിൽ പ്രഹരമേറ്റ മലിംഗയെ അവസാന ഓവർ ഏൽപ്പിക്കുക എന്നത് ഏറെ സമ്മർദം ചെലുത്തിയ കാര്യമായിരുന്നെങ്കിലും മലിംഗയെ വിശ്വസിച്ച് ബോൾ ഏൽപ്പിക്കുകയായിരുന്നു ക്യാപ്റ്റൻ രോഹിത്.