മമ്മൂട്ടിയുടെ പുതിയ ലുക്കിന് പിന്നിൽ..? വെളിപ്പെടുത്തി സംവിധായകൻ

May 27, 2019

താടിയിലും മുടിയിലും നര കയറിത്തുടങ്ങി, മുടി സൈഡിലേക്ക് ചീകിയിരിക്കുന്നു, കൂളിംഗ് ഗ്ലാസ് വച്ചിട്ടുണ്ട്.. കണ്ടാൽ ഒരു ഇംഗ്ലീഷുകാരന്റെ ലുക്ക്. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒപ്പം ഒരു ചോദ്യവും.. ഏതാണ് ഈ ഗെറ്റപ്പിലെത്തുന്ന മമ്മൂക്കയുടെ പുതിയ ചിത്രം..? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അജയ് വാസുദേവ്.

അജയ് വാസുദേവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബോസ് എന്ന എഴുതിയിട്ടുള്ള ചിത്രം പങ്കുവെയ്ക്കപ്പെട്ടത്. എന്നാൽ ഇതൊരു ഒഫീഷ്യൽ ചിത്രമല്ലെന്നും. മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അജയ് വാസുദേവ് അറിയിച്ചു. അതേസമയം ‘രാജാധിരാജ’, ‘മാസ്റ്റർപീസ്’ തുടങ്ങിയ രണ്ട് ചിത്രങ്ങൾ മമ്മൂക്കയെ നായകനാക്കി അജയ് നേരത്തെ ഒരുക്കിയിട്ടുണ്ട്. അജയ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

Read also: ജയറാം സംവിധായകനാകുന്നു..

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുക. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്. ഗോപി സുന്ദര്‍ സംഗീതമൊരുക്കും. അതേസമയം ‘മാമാങ്ക’മാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം. വടക്കൻ വീരഗാഥയിലെ ചന്തുവിനേയും പഴശ്ശിരാജയെയും അനശ്വരമാക്കിയ മമ്മൂട്ടി മറ്റൊരു ചരിത്ര പുരുഷനായി സ്‌ക്രീനിലെത്തുമ്പോൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘മാമാങ്ക’ത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വനാണ് അടുത്ത മമ്മൂട്ടി ചിത്രം. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ് പതിനെട്ടാം പടിയാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.