ക്യാൻസറിനെ പ്രണയം കൊണ്ട് തോൽപ്പിച്ച് സച്ചിനും ഭവ്യയും; ഹൃദയംതൊടുന്നൊരു കുറിപ്പ് വായിക്കാം..
ക്യാൻസറിനെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ച നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പ്രണയം കൊണ്ട് രോഗത്തെ കീഴടക്കുന്ന സച്ചിനെയും ഭവ്യയേയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങൾ. ഭവ്യയുടെ രോഗത്തിന്റെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ മുതലേ സച്ചിൻ പങ്കുവയ്ക്കാറുണ്ട്. ഇരുവർക്കും പ്രാർത്ഥനകളും പ്രതീക്ഷകളുമായി ഒരുപാട് ഫേസ്ബുക്ക് സുഹൃത്തുക്കളും എത്താറുണ്ട്.
സച്ചിയുടെയും ഭവ്യയുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിനില്ക്കുമ്പോഴാണ് ഭവ്യയെ തേടി ക്യാൻസർ എന്ന രോഗം എത്തിയത്. വിവാഹത്തിൽ നിന്നും പിന്മാറാൻ സച്ചിനെ പലരും നിർബന്ധിച്ചെങ്കിലും തന്റെ പ്രിയപ്പെട്ടവളെ ചേർത്തുനിർത്താൻ തീരുമാനിക്കുകയായിരുന്നു സച്ചിൻ.
ഇപ്പോഴിതാ തന്റെ പ്രിയതമയുടെ അസുഖം ഭേദപ്പെട്ട് വരുന്നതിന്റെ സന്തോഷത്തിലാണ് സച്ചിൻ.
സച്ചിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട സുഹൃത്തുക്കളെ സ്കാനിങ് റിപ്പോർട്ട് വന്നു. അസുഖം നോർമൽ ആയി വന്നിട്ടുണ്ട്. കീമോ നിർത്തിയിരിക്കുന്നു..pet ct സ്കാനിങ്ങിൽ നിലവിൽ ഇപ്പോൾ അസുഖം കാണുന്നില്ല.. പക്ഷെ ചെറിയ ചെറിയ രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിൽ കാണാൻ കഴിയില്ല.. സർജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജിൽ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കൾ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.. അപ്പോൾ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാൻ റേഡിയേഷൻ വേണ്ടിവരും.. 54 യൂണിറ്റ് റേഡിയേഷൻ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും.. ഇന്ന് റേഡിയേഷൻ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു.. അതിനു വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്.. ഈ മാസം22 ന് ഏർണാംകുളം ലേക്ഷോർ ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങും.. ശെനിയും,ഞായറും റേഡിയേഷൻ ഇല്ലാത്തതിനാൽ.. 6 ആഴ്ച അവിടെ നിൽകേണ്ടിവരും…
ഇപ്പോൾ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും പ്രാര്ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്.. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ്