എസ്എസ്എല്സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 37,334 പേര്ക്ക് എല്ലാ വിഷയങ്ങള്ക്കും എ പ്ലസ്
എസ്എസ്എല്സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് ഇത്തവണത്തെ വിജയം. 37,334 വിദ്യാര്ത്ഥികള് എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടി. പൊതു വിദ്യാഭ്യാസ ഡയറക്ടര് ആണ് ഫല പ്രഖ്യാപനം നടത്തിയത്. ഈ വര്ഷം ആര്ക്കും മോഡറേഷന് നല്കിയിട്ടില്ല. ആരുടെയും ഫലം വിത് ഹെല്ഡ് ചെയതിട്ടുമില്ല, കഴിഞ്ഞ വര്ഷം 97.84 % ആയിരുന്നു വിജയം.
http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകള് വഴി ഫലമറിയാം. ഇതിന് പുറമെ ‘സഫലം 2019, പിആര്ഡി ലൈവ് മൊബൈല് ആപ്പുകള് വഴിയും ഫലമറിയാം. ഗൂഗിള് പ്ലേസ്റ്റോറില് നിന്നും ‘saphalam 2019’ എന്ന ആപ്ലിക്കേഷന് ഡൗണ്ലോഡ് ചെയ്യാവുന്നതാണ്.
അതേസമയം ഹയര്സെക്കന്ററി പരീക്ഷ ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ ദിവസം നടന്ന ഹയര്സെക്കന്ററി പരീക്ഷ പാസ് ബോര്ഡിലാണ് റിസള്ട്ട് ഈ മാസം എട്ടിന് പ്രഖ്യാപിക്കാന് തീരുമാനമായത്.
നാലര ലക്ഷത്തോളം കുട്ടികളാണ് ഈ വര്ഷം എസ്എസ്എല്സി പരീക്ഷ എഴുതിയത്. മാര്ച്ച് 13 മുതല് 28 വരെയായിരുന്നു എസ്എസ്എല്സി പരീക്ഷ. 2,22,527 ആണ്ട്ടികളും 2,12,615 പെണ്കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇവരില് 1,42,033 കുട്ടികള് സംസ്ഥാനത്തെ വിവിധ സര്ക്കാര് സ്കൂളുകളില് നിന്നുള്ളവര് ആണ്. 2,62,125 കുട്ടികള് എയ്ഡഡ് സ്കൂളുകളിലേയും 30,984 വിദ്യാര്ത്ഥികള് അണ്എയ്ഡഡ് സ്കൂളുകളില് നിന്നുള്ളവരുമാണ്.
Read more:ഈ വിദ്യാര്ത്ഥികള് സ്കൂളിലേക്കെത്തുന്നത് ഒരു സഞ്ചി പ്ലാസ്റ്റിക് മാലിന്യങ്ങളുമായി
അതേസമയം ഗള്ഫ് മേഖലകളില് നിന്നുമായി 495 കുട്ടികളും ലക്ഷദ്വീപിലെ 682 വിദ്യാര്ത്ഥികളും പരീക്ഷ എഴുതി. മലപ്പുറം ജില്ലയില് നിന്നുമാണ് ഏറ്റവും അധികം വിദ്യാര്ത്ഥികള് ഈ വര്ഷത്തെ എസ്എസ്എല്സി പരീക്ഷ എഴുതിയത്. കേരളത്തില് 2,923 കേന്ദ്രങ്ങളില്വെച്ചായിരുന്നു പരീക്ഷ. കൂടാതെ ഗള്ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളുമടക്കം. ആകെ 2941 കേന്ദ്രങ്ങളിലാണ് എസ്എസ്എല്സി പരീക്ഷ നടന്നത്.
ഉച്ചയ്ക്ക് 1.45 മുതലായിരുന്നു പരീക്ഷ. 15 മിനിറ്റ് കൂള് ഓഫ് ടൈമും വിദ്യാര്ത്ഥികള്ക്ക് നില്കി. ചൂടു കൂടിയ കാലാവസ്ഥ ആയിരുന്നതിനാല് വിദ്യാര്ത്ഥികള്ക്ക് പ്രത്യേക സൗകര്യങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്പ്പെടുത്തി. ഇംഗ്ലീഷ്, സോഷ്യല് സയന്സ്, ഗണിത ശാസ്ത്രം എന്നീ വിഷയങ്ങള്ക്ക് രണ്ടര മണിക്കൂറും മറ്റ് വിഷയങ്ങള്ക്ക് ഒന്നര മണിക്കൂറുമാണ് ഉത്തരമെഴുതാന് അനുവദിച്ച സമയം.