ലോകകപ്പ് സന്നാഹ മത്സരം; ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങി ഇന്ത്യൻ പട
May 25, 2019

ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ. കരുത്തരായ ന്യൂസിലൻഡാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ലണ്ടനിലെ കെനിംഗ്ടൺ ഓവലിൽ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം അരങ്ങേറുക.
Read also: ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ വിജയം നേടി അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും
ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ഫൈനൽ ഇലവനെ തീരുമാനിക്കാനുള്ള അവസരമായി ഇരു ടീമുകളും ഈ മത്സരത്തെ കാണുമെന്നുറപ്പാണ്. വിജയ് ശങ്കറിന് പരിക്കേറ്റതു കൊണ്ട് തന്നെ കെഎൽ രാഹുൽ, ദിനേഷ് കാർത്തിക് എന്നിവർക്ക് ഇത് നല്ല അവസരമാകാനും സാധ്യതയുണ്ട്. അതോടൊപ്പം ഇന്ത്യയുടെ ബൗളിംഗ് ഓപ്ഷനുകൾ മൊത്തം ഇന്ന് പരീക്ഷിക്കപ്പെടാനും സാധ്യതയുണ്ട്.