‘ഞാൻ കണ്ടതിൽവച്ച് ഏറ്റവും നിഷ്കളങ്കനായ ഒരു മനുഷ്യൻ’; ഇന്ദ്രൻസിനെക്കുറിച്ച് ശ്രദ്ധേയമായി നവസംവിധായകന്റെ കുറിപ്പ്

June 25, 2019

മികച്ച നടൻ മാത്രമല്ല മികച്ച് ഒരു മനുഷ്യൻ കൂടിയാണ് ഇന്ദ്രൻസ്. മലയാളികളെയും മലയാള സിനിമയേയും അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ച ഈ ചെറിയ വലിയ മനുഷ്യനെക്കുറിച്ച് നവാഗത സംവിധായകനായ അമലിന്റെ വാക്കുകയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ “ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡോക്‌ടർ ബിജു ചിത്രം വെയിൽ മരങ്ങൾ.

അമലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കം

രണ്ട് ആഴ്ച മുൻപ് പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കോൾ വന്നു. ട്രൂ കോളറിൽ നോക്കിയപ്പോൾ ഇന്ദ്രൻസ് എന്ന് കണ്ടു.. പെട്ടെന്ന് തിരിച്ചു വിളിച്ചപ്പോൾ അപ്പുറത്തു പരിചിതമായ ശബ്ദം, അമൽ അല്ലേ, ഇന്ദ്രൻസ് ആണെന്ന് പറഞ്ഞപ്പോൾ, എന്ത് പറയണം എന്നറിയില്ലായിരുന്നു..

ഒരു 6-7 മാസം മുൻപ് പാലക്കാട് ഒരു സിനിമ സെറ്റിൽ ഞങ്ങളുടെ ഒരു പ്രൊജക്റ്റ് പറയാൻ പോയതാണ് ഇന്ദ്രൻസ് ചേട്ടന്റെ അടുത്ത്. അന്ന് നമ്പർ ഒക്കെ പുള്ളി വാങ്ങിച്ചു വച്ചിരുന്നെങ്കിലും വിളിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… കുറച്ചു സമയം വിശേഷങ്ങളൊക്കെ പറഞ്ഞു, ഫോൺ വക്കാൻ നേരം ഞാൻ ചേട്ടനോട് പറഞ്ഞു, സോറി ചേട്ടാ അന്ന് പറഞ്ഞ പ്രൊജക്റ്റ് കുറച്ചു പ്രൊഡക്ഷൻ ഇഷ്യൂസ് ഉണ്ട് അതാ അപ്ഡേറ്റ് ചെയ്യാഞ്ഞതെന്നു… എടോ സിനിമ അല്ലടോ, അതില്ലെങ്കിലും നിങ്ങളൊക്കെ ഇടക്ക് വിളിക്കണം നമ്മളൊക്കെ സുഹൃത്തുക്കൾ അല്ലേ, എറണാകുളത്തു വരുമ്പോൾ കാണാം എന്നും പറഞ്ഞാണ് വച്ചതു… അന്ന് കണ്ടു സംസാരിച്ച ചില മണിക്കൂറുകളുടെ പരിചയത്തിൽ ഞങ്ങളെ ഓർത്തിരിക്കുന്ന, വിളിക്കാൻ മനസ്സുകാണിച്ച, ഞാൻ കണ്ടതിൽ വച്ച ഏറ്റവും നിഷ്കളങ്കനായ ഒരു മനുഷ്യൻ…. ഇന്ന് ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു….. ഒരുപാടു സന്തോഷവും…