ബ്രിക്സ് ഫിലിം ഫെസ്റ്റിവലിൽ ഇനി ഇന്ദ്രൻസിന്റെ ‘ആളൊരുക്ക’വും

June 24, 2019

നാലാമത് ബ്രിക്സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളം ചലച്ചിത്രം ആളൊരുക്കം. വി സി അഭിലാഷ് സംവിധാനവും രചനയും നിർവഹിച്ച, ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ബ്രിക്സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിക്സ് ഫിലിം ഫെസ്റ്റിവലിന്റെ സമകാലീന മത്സര വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആളൊരുക്കം. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിക്കപ്പെട്ട ചിത്രം ഇന്ദ്രൻസിന് ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡും, സാമൂഹിക പ്രസക്തിയേറിയ ചിത്രത്തിനുള്ള നാഷണൽ   അവാർഡുമടക്കം ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നു.

Read also: പുരസ്‌കാര നിറവിൽ ‘വെയിൽ മരങ്ങൾ’; സന്തോഷം പങ്കുവെച്ച് ഇന്ദ്രൻസ്

ഈ വർഷത്തെ ബ്രിക്സ് ഉച്ച കോടിയോടനുബന്ധിച്ച് ബ്രസീലിലെ റിയോ ഡി ജനീറോയിൽ സെപ്തംബര്‍ 23 മുതൽ ഒക്ടോബർ 9 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.