പൊന്നാങ്ങളയ്ക്ക് കിടിലൻ പണി ഒരുക്കി അനുശ്രീ; ഇതൊക്കെ ഒരു രസമല്ലേയെന്ന് ആരാധകർ

June 24, 2019

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെല്ലാം ഒരു വ്യത്യസ്ഥത..അത് ഉറപ്പാണ്.. അനുശ്രീ എന്ന താരത്തെ മലയാളികൾക്കു ഏറെ ഇഷ്ടമാണ്. കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരാമാണ് അനുശ്രീ. സിനിമ ലൊക്കേഷനിൽ മാത്രമല്ല വീട്ടിലും കുറുമ്പ് കാണിക്കാനും സർപ്രൈസ് ഒരുക്കാനുമൊക്കെ മിടുക്കിയാണ് അനുശ്രീ. ഇപ്പോഴിതാ സ്വന്തം സഹോദരന്റെ പിറന്നാൾ ദിനത്തിൽ ഒരു കിടിലൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് താരം. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് ചേട്ടനെയും ചേട്ടത്തിയമ്മയെയും വിളിച്ച് എഴുന്നേൽപിച്ച് സദ്യ നൽകിയാണ് അനുശ്രീ പിറന്നാൾ ആഘോഷിച്ചത്. ഒപ്പം ചേട്ടന്റെ സുഹൃത്തുക്കളെയും അനുശ്രീ വിളിച്ചു വരുത്തി.

സദ്യ ഒരുക്കി പണി നൽകിയ ശേഷം ചേട്ടന് മറ്റൊരു ഗിഫ്റ്റും അനുശ്രീ നൽകി. ഒരു ആഡംബര ബൈക്ക്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

‘പിറന്നാൾ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തിൽ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താൽ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം …’–അനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു..