ആസിഫിന്റെ അണ്ടർ വേൾഡ് ഒരുങ്ങുന്നു; ടീസർ കാണാം…
അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വൻ വിജയമാക്കുന്ന ചരിത്രമുള്ള നടനാണ് ആസിഫ് അലി. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെല്ലാം വിത്യസ്ഥത പുലർത്തുന്ന ആസിഫിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ. അടുത്തിടെ പുറത്തിറങ്ങിയ ‘വിജയ് സൂപ്പറും പൗർണമി’യിലെ വിജയ് യെയും ‘ഉയരെ’യിലെ ഗോവിന്ദിനെയും, ‘വൈറസി’ലെ വിഷ്ണുവിനെയും മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച അരുൺ കുമാർ അരവിന്ദന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായാണ് ആസിഫ് എത്തുന്നത്.
ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തുന്ന അണ്ടർ വേൾഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്. സ്റ്റാലിന് ജോണ്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആസിഫിനൊപ്പം ഫർഹാൻ ഫാസിലും എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുകേഷ്, ലാല്‍ ജൂനിയര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read also: വ്യത്യസ്ത ഭാഷകൾ, ചിത്രങ്ങൾ; ഏറ്റെടുത്ത ആരാധകർക്ക് നന്ദി പറഞ്ഞ് മമ്മൂക്ക
‘ഈ അടുത്ത കാലത്ത്’, ‘കോക്ക് ടെയിൽ’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘വൺ ബൈ റ്റു’, ‘കാറ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷം അരുൺ എത്തുന്ന ചിത്രമാണ് ‘അണ്ടർവേൾഡ്’. ‘ഞാൻ സ്റ്റീവ് ലോപ്പസ്’, ‘ബഷീറിന്റെ പ്രേമലേഖനം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫർഹാൻ എത്തുന്ന ചിത്രം കൂടിയാണ് അണ്ടർവേൾഡ്. ഷിബിൻ ഫ്രാൻസീസ് തിരക്കഥ ഒരുക്കുന്ന ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം.
ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.