വ്യത്യസ്ത ഭാഷകൾ, ചിത്രങ്ങൾ; ആരാധകർക്ക് നന്ദി പറഞ്ഞ് മമ്മൂക്ക

June 17, 2019

തൊട്ടതെല്ലാം പൊന്നാക്കികൊണ്ടാണ് മമ്മൂട്ടി എന്ന അസാധ്യ നടൻ ഈ വർഷം വെള്ളിത്തിരയിൽ എത്തിയത്.. ഒന്നും രണ്ടുമല്ല നാല് സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രങ്ങളാണ് സിനിമ പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. തന്റെ ചിത്രങ്ങളെ ഇരുകൈകളും നേടി സ്വീകരിച്ച ആരാധകരോട് നന്ദി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉണ്ട എന്ന ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷമാണ് നന്ദി പറഞ്ഞ് മമ്മൂട്ടി എത്തിയത്. പേരൻപ്, യാത്ര, മധുരരാജ, ഉണ്ട എന്നീ ചിത്രങ്ങളാണ് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രങ്ങൾ.

തീയറ്ററുകളിലെത്തി ആദ്യ ദിവസംതന്നെ മികച്ച പ്രതികരണമാണ് ഉണ്ട എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് ചലച്ചിത്രലോകം. അതേസമയം ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടിയും മറ്റ് അണിയറപ്രവര്‍ത്തകരും. കേക്ക് മുറിച്ച് താരങ്ങള്‍ സന്തോഷം പങ്കുവച്ചു. മലയാളത്തിലെ മികച്ച ചിത്രങ്ങലുടെ നിരയിലാണ് ഉണ്ട എന്ന സിനിമ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. . ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷനും സസ്‌പെന്‍സുംമെല്ലാം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. മനോഹരമായ കഥാപ്രമേയംതന്നെയാണ് ചിത്രത്തിന്റേത്. ഖാലിദ് റഹമാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവര്‍ ഉണ്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നു.