രണ്ടാം നിലയിൽ നിന്നും കുഞ്ഞ് താഴേക്ക്; അത്ഭുതമായി സബാത്തിന്റെ കരങ്ങൾ

June 27, 2019

ചിലപ്പോഴൊക്കെ മനുഷ്യരും ദൈവമാകുമെന്ന് പറഞ്ഞ് കേൾക്കാറില്ലേ.. ഇപ്പോഴിതാ ഇവിടെ അത് സംഭവിച്ചിരിക്കുകയാണ്. രണ്ടാം നിലയിലും നിന്നും താഴേക്ക് വീണ കുഞ്ഞിന്റെ മുമ്പിലാണ് ഫ്യൂസി സബാത് എന്ന ചെറുപ്പക്കാരൻ ദൈവമായി അവതരിച്ചത്. റോഡിൽ നിൽക്കുകയായിരുന്ന സബാത് മുകളിലേക്ക് വെറുതെ ഒന്ന്  നോക്കിയതാണ് ഉടനെ എന്തൊയൊന്ന് താഴേക്ക് വരുന്നതായി അദ്ദേഹത്തിന് തോന്നി. കൂടുതലൊന്നും ആലോചിക്കാൻ സാബത്തിന് സമയമുണ്ടായിരുന്നില്ല. ആ ചെറുപ്പക്കാരൻ കൈകൾ നീട്ടി കൈയ്യിൽ വന്നു പതിച്ചത് ഒരു പിഞ്ചു കുഞ്ഞ്.

തുർക്കി ഇസ്താംബുളിലെ ഫാറ്റി ജില്ലയിലാണ് സംഭവം.  ദോഹ മുഹമ്മദ് എന്ന രണ്ടു വയസുകാരി ബാലിക കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ജനലിൽ കൂടി താഴേക്ക് വീഴുകയായിരുന്നു. കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ കൈപ്പിടിയിൽ ഒതുക്കിയ സബാത്തിന് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. ഇതോടെ നിരവധി ആളുകളാണ് സാബത്തിന് ആശംസകളുമായി രംഗത്തെത്തിയത്.

Read also: ‘ആ മുറിവ് ഒരിക്കലും അവനെ വിഷമിപ്പിക്കാതിരിക്കട്ടെ’; മകന്റെ മുറിവ് പോലെ നെഞ്ചിൽ ടാറ്റു കുത്തി ഒരു പിതാവ്…