30 സെക്കന്‍റില്‍ അതിതീവ്രമായൊരു കഥ; സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടി ഒരു ഹ്രസ്വചിത്രം

June 28, 2019

മാസ്മരിക ദൃശ്യാനുഭവങ്ങള്‍ ഇല്ല, കിടിലന്‍ ഡയലോഗുകളുടെ അകമ്പടികളില്ല. ദൈര്‍ഘ്യം വെറും മുപ്പത് സെക്കന്റ് മാത്രം. പക്ഷെ ഒന്നുണ്ട് മനസാക്ഷി മരവിക്കാത്ത ഒരു പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ തക്കവണ്ണം കെല്‍പുള്ള എന്തോ ഒന്ന്. ദേവിക എന്ന ഹ്രസ്വചിത്രത്തെ മിനിറ്റുകള്‍ക്കൊണ്ടാണ് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്.

വളരെയധികം കാലിക പ്രസക്തമായ ഒരു വിഷയമാണ് ദേവിക എന്ന ഷോര്‍ട്ട് ഫിലും ചര്‍ച്ച ചെയ്യുന്നത്. ഹിമല്‍ മോഹന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. അമൂദസനാണ് അഭിനയിച്ചിരിക്കുന്നത്. തീവ്രവും അതി വൈകാരികവുമാണ് ഈ അഭിനയം എന്നു പറയാതിരിക്കാനാവില്ല. പ്രേക്ഷകന് തികച്ചും വിത്യസ്തമായ ഒരു അനുഭവമാണ് ദേവിക എന്ന ഈ കുഞ്ഞു ചിത്രം സമ്മാനിക്കുന്നത്. രോഹിത് വി എസ് ഹ്രസ്വചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു. മിലന്‍ വി എസിന്റേതാണ് ശബ്ദം.