‘വിജയം കൈപ്പിടിയിലല്ല, കാൽപിടിയിൽ’; ദേവിക നേടിയത് ഫുൾ എ പ്ലസ്

May 8, 2019

വിജയം കൈപ്പിടിയിലല്ല കാൽപിടിയിൽ ഒതുക്കി ഒരു കൊച്ചു മിടുക്കി… പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ദേവിക എന്ന കൊച്ചുമിടുക്കിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ദേവികയ്ക്ക് രണ്ട് കൈകളും ഇല്ല. എന്നിട്ടും ആരുടെയും സഹായമില്ലാതെ പഠിച്ച് പരീക്ഷ എഴുതി ഉന്നത വിജയം നേടിയിരിക്കുകയാണ് ദേവിക.

വള്ളിക്കുന്ന് സദേശിയായ ദേവികയ്ക്ക് ചെറുപ്പം  മുതലേ രണ്ടു കൈകളും ഇല്ല.എന്നിട്ടും അവൾ ഒന്നിലും മാറിനിന്നില്ല വലിയ സ്വപ്നങ്ങളുമായി പറന്നുയരുകയാണ് ഈ കൊച്ചുമിടുക്കി. പഠനത്തിനൊപ്പം കലയിലും പാട്ടിലുമൊക്കെ മിടുക്കിയായ ദേവികയ്ക്ക് മികച്ച പിന്തുണയുമായി അച്ഛനും അമ്മയും എപ്പോഴും കൂടെത്തന്നെയുണ്ട്. പത്താം ക്ലാസ് ഉയർന്ന മാർക്കോടെ പാസായ ദേവികയ്ക്ക് സിവിൽ സർവീസ് നേടണമെന്നാണ് ആഗ്രഹം. ഇനി പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് ചേരണം, പ്ലസ് ടുവും, ഡിഗ്രിയും, പി ജിയും ഉയർന്ന മാർക്കോടെ തന്നെ പാസാവണം എന്നിട്ട് സിവിൽ സർവീസ് എടുക്കണമെന്നുമാണ് ആഗ്രഹം.

Read also: പത്താം ക്ലാസിൽ ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റു; ഇന്ന് ഇംഗ്ലീഷ് അധ്യാപകൻ; തോറ്റവർക്ക് ഊർജം പകർന്ന് ഒരു കുറിപ്പ് 

വള്ളിക്കുന്ന് സിബി എച്ച് എസ് സ്കൂളിൽ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ ദേവികയ്ക്ക് ജന്മനാ കൈകൾ ഇല്ല, സഹായിയെ വച്ച് പരീക്ഷ എഴുതാൻ അർഹതയുണ്ടായിട്ടും അത് ചെയ്യാതെ സ്വന്തം കാലുകൾ ഉപയോഗിച്ച് പരീക്ഷ എഴുതിയാണ് ദേവിക മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കിയത്.

ചെറിയ കുറവുകൾ ഉണ്ടാകുമ്പോൾ ജീവിതത്തിൽ നിരാശരാകുന്നവർക്കും മറ്റും പ്രചോദനമാകുകയാണ് ദേവിക എന്ന പത്താം ക്ലാസുകാരി.