‘ഒറ്റ പ്രസവത്തിൽ 17 കുട്ടികൾ’; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

June 24, 2019

വ്യാജ വാർത്തകൾക്ക് ഒരു ക്ഷാമവുമില്ലാത്ത കാലമാണിത്. ഫേക്ക് ന്യൂസുകൾ പങ്കുവയ്ക്കാനും എഡിറ്റ് ചെയ്യാനുമൊക്കെ  നിരവധി വെബ്‌സൈറ്റുകൾ പോലുമിന്ന് സുലഭമാണ്.

കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഒരു വാർത്തയാണ് ഒറ്റ പ്രസവത്തിൽ 17 കുട്ടികൾക്ക് ജന്മം നൽകിയ യുവതിയുടെ വാർത്ത. ഒപ്പം നിറ വയറുമായി നിൽക്കുന്ന ഒരു യുവതിയുടെയും കുറെ കുട്ടികളുടെയും ചിത്രങ്ങളും.  ഒറ്റ പ്രസവത്തിൽ ഇത്രയധികം കുട്ടികൾക്ക് ജന്മം നൽകുന്ന യുവതിക്കുള്ള ലോക റെക്കോർഡ് ഈ യുവതി കരസ്ഥമാക്കിയതെന്നുമുള്ള വർത്തകളും ഈ ചിത്രത്തിനൊപ്പം പങ്കുവെയ്ക്കപ്പെട്ടിരുന്നു.

അതേസമയം ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പക്ഷെ മറ്റൊന്നാണ്..വിദേശത്തെ ഒരു ആക്ഷേപ ഹാസ്യ വെബ്‌സൈറ്റിൽ വന്ന ചിത്രമായിരുന്നു ഇത്.  എന്നാൽ ഈ ചിത്രം സത്യമാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.

നിറവയറുമായി നിൽകുന്ന യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് വയറിന്റെ വലിപ്പം കൂട്ടിയിരിക്കുകയാണ്. ഒപ്പം കുട്ടികളുടെ ചിത്രങ്ങളും എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നതാണ്.