‘രാക്ഷസി’യായി ജ്യോതിക; പുതിയ ചിത്രം ഉടൻ

June 27, 2019

മലയാളത്തിലും  തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ജ്യോതിക.  അഭിനത്തിനയത്തിലെ തന്മയത്വവും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ മികവുമാണ് ജ്യോതികളെ ആരാധകരുടെ ഇഷ്താരമാക്കി മാറ്റുന്നത്. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് നടി.

നവാഗതനായ സൈ ഗൗതം രാജ് രചനയും സംവിധാനവും നിർവഹിച്ച ചത്രമാണ് രാക്ഷസി. ജൂലൈ 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തും. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഗീത റാണി എന്ന കഥാപാത്രമായാണ് ജ്യോതിക വേഷമിടുന്നത്. ഒട്ടേറെ ദുരൂഹതകളുമായി എത്തുന്ന ചിത്രത്തിൽ നാട്ടും പുറത്തെ ഒരു സ്കൂളിലെ പ്രധാന അധ്യാപികയാണ് ഗീത റാണി. അതേസമയം ചിത്രത്തിന് വേണ്ടി ആറു മാസക്കാലം താരം ആയോധന കല അഭ്യസിച്ചിരുന്നു.

Read alsoവിക്ടോറിയ നയൻതാര ആയ കഥ: വെളിപ്പെടുത്തി ഷീല

ചിത്രത്തിൽ ജ്യോതികയ്‌ക്കൊപ്പം പൂർണിമ ഭാഗ്യരാജ്, ഹരീഷ് പേരാടി, സത്യൻ, കവിത ഭാരതി മുത്തുരാമൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ജ്യോതികയുടെ ‘കാട്രിന്‍ മൊഴി’ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിൽ വച്ചാണ് താരം രാക്ഷസിയുടെ വിശേഷങ്ങൾ ആദ്യമായി പങ്കുവെച്ചത്.

വിദ്യാബാലന്റെ ‘തുമാരി സുലു’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ‘കാട്രിന്‍ മൊഴി’. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു കാട്രിന്‍ മൊഴി. റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന ഒരു  വീട്ടമ്മയുടെ കഥ പറയുന്ന ചിത്രമാണ് കാട്രിന്‍ മൊഴി. ചിത്രത്തിൽ വിജയലക്ഷ്മി എന്ന വീട്ടമ്മയായാണ്  ജ്യോതിക വേഷമിടുന്നത്. ജ്യോതികയുടെ തമാശകളാണ് ചിത്രത്തിലെ പ്രധാന ആകർഷണം.ജ്യോതികയുടെ സൂപ്പർ ഹിറ്റ് ചിത്രം മൊഴി ഒരുക്കിയ രാധാ മോഹനനാണ് ഈ ചിത്രവും ഒരുക്കിയത്.