കുഞ്ചാക്കോ ബോബനെ ആക്രമിച്ച കേസ്; പ്രതിക്ക് തടവ് ശിക്ഷ

June 1, 2019

മലയാളികളുടെ പ്രിയ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ അക്രമിക്കാന്‍ ശ്രമിക്കുകയും വധ ഭീഷമി മുഴക്കുകയും ചെയ്ത കേസില്‍ പ്രതി കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വധഭീഷണിക്ക് ഒരു വര്‍ഷവും കൂടാതെ ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവുമാണ് തടവു ശിഷ. എന്നാല്‍ ഇത് രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി.

കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത് 2018 ഓക്ടോബറിലായിരുന്നു. കണ്ണൂരിലേക്ക് സിനിമയുടെ ചിത്രീകരണത്തിനായി പോകുന്നതിനുവേണ്ടി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു കുഞ്ചാക്കോ ബോബന്‍. കത്തിയുമായെത്തിയ യുവാവ് താരത്തോട് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ആലുകല്‍ കൂടിയതിനെ തുടര്‍ന്ന് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ റെയില്‍വേപോലിസ് സിസിടിവിയെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

Read more:സ്‌ക്രീനില്‍ വീണ്ടും ജഗതി; ആ പരസ്യചിത്രം ഇതാ: വീഡിയോ

മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍ തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍.