കുഞ്ചാക്കോ ബോബന്റെ നായികയായി നിത്യ മേനോൻ; പുതിയ ചിത്രം ഉടൻ…

January 9, 2019

മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബന്റെ നായികയായി നിത്യ മേനോൻ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചെന്നൈയിൽ ഒരു നാൾ’. ഏഴ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ ഷഹീദ് ഖാദര്‍. ഷഹീദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സ്പോര്‍ട്സിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു കായികതാരമായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷമാണ് നിത്യ മേനോന്.  കൊല്‍ക്കത്തിയാണ് സിനിമയുടെ പ്രധാന ഭാഗങ്ങളും ചിത്രീകരിക്കുന്നത്.

പോപ്പിൻസായിരുന്നു കുഞ്ചാക്കോ ബോബനും നിത്യ മേനോനും ഒന്നിച്ച അവസാന ചിത്രം. 2012 ലാണ് ചിത്രം റിലീസ് ചെയ്തത്.