നയൻതാര ചിത്രം; റിലീസ് തടഞ്ഞ് കോടതി
നയൻ താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊലൈയുതിർ കാലം’. ചിത്രീകരണം പൂർത്തിയായ ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞത്. ചെയ്യുന്നത് തടഞ്ഞു. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകർപ്പാവകാശ തർക്കത്തെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി സിനിമയുടെ ചിത്രീകരണം താൽകാലികമായി തടഞ്ഞത്.
സംവിധായകൻ ബാലജി കുമാർ സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി റിലീസ് തടഞ്ഞത്. കൊലൈയുതിർ കാലത്തിന്റെ പകർപ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാജി കുമാർ ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് കൃഷ്ണരാസ്വാമിയാണ് റിലീസ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം അന്തരിച്ച തമിഴ് എഴുത്തുകാരൻ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിർ കാലം. നോവലിന്റെ ഇതിവൃത്തം ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിട്ടുള്ളത്. ഈ മാസം 21-ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ നിർമ്മാതാക്കളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സംവിധായകൻ ചക്രി ടോലേട്ടി തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രമാണ് ‘കൊലൈയുതിർ കാലം’. നയൻ താരയ്ക്ക് പുറമെ ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തൻ എന്നിവരും കൊലൈയുതിർ കാലത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Read also: സാമന്ത അമ്മയാകുന്നു; വ്യാജവാർത്തയ്ക്കെതിരെ പ്രതികരണവുമായി നടി
അതേസമയം നയൻ താര മലയാളത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ലൗ ആക്ഷൻ ഡ്രാമ ചിത്രീകരണം പൂർത്തിയാക്കി. ധ്യാന്‍ ശ്രീനിവാസന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. ഉറുവശിയും അജുവും ചിത്രത്തില്‍പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ ദിനേശന് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ശോഭ എന്ന കഥാപാത്രമായി നയന്‍താര ചിത്രത്തിലെത്തുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഓണത്തോട് അനുബന്ധിച്ച് തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.