വിക്ടോറിയ നയൻതാര ആയതിങ്ങനെ; വെളിപ്പെടുത്തി ഷീല

June 27, 2019

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ  മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് നയൻതാര. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലേക്കും എത്തിയ താരം തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിയായി മാറി.നയൻസിനെക്കുറിച്ചുള്ള വാർത്തകൾ എന്നും മലയാളത്തിനും തമിഴകത്തിനും ഏറെ ആവേശകരമാണ്. ഇപ്പോഴിതാ ഡയാന മറിയം കുര്യൻ എന്ന ക്രിസ്ത്യാനി പെൺകുട്ടി നയൻ താരയായി മാറിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി ഷീല. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്.

‘മനസ്സിനക്കരെ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയ ഷീല, ആ സെറ്റിൽ വച്ചുണ്ടായ അനുഭവം വെളിപ്പെടുത്തിയപ്പോഴാണ് വിക്ടോറിയ നയൻതാര ആയ കഥ വെളിപ്പെടുത്തിയത്. “മനസ്സിനക്കരെ എന്ന ചിത്രത്തിന്റെ സൈറ്റിൽ വച്ചാണ് ആദ്യമായി ആ പെൺകുട്ടിയെ കാണുന്നത്. ആ സമയത്താണ് സത്യൻ അന്തിക്കാട് ഈ കുട്ടിയുടെ പേര് മാറ്റാൻ പോകുകയാണെന്ന് പറഞ്ഞത്. അങ്ങനെ കുറെ പേരുകൾക്കിടയിൽ നിന്ന് ഞാനും ജയറാമും കൂടിയാണ് നയൻതാര എന്ന പേര് തിരഞ്ഞെടുത്തത്. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു ആ കുട്ടിയുടെ പേര്”

“നയൻതാര എന്നാൽ നക്ഷത്രം എന്നാണ് അർഥം. ഈ പേരാകുമ്പോൾ ഏത് ഭാഷയിൽ ആയാലും യോജിക്കുമല്ലോ..? ഹിന്ദിയിലേക്ക് ഒക്കെ പോകുമ്പോൾ ഈ പേര് ഗുണമാകുമെന്നും ഞങ്ങൾ അന്ന് പറഞ്ഞു.” ഷീല പറഞ്ഞു.

Read also: ഈ ചിത്രങ്ങൾ പറയും ‘ലൂക്ക’ ആരാണെന്ന്; ശ്രദ്ധേയമായി ലൂക്കയിലെ ലൊക്കേഷൻ ചിത്രങ്ങൾ

അതേസമയം സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ സി ഡാനിയേൽ പുരസ്‍കാരം ഷീലയ്‍ക്കാണ് ഇത്തവണ ലഭിച്ചത്.