‘ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി’; പൊട്ടിചിരിപ്പിച്ച് രമേശ് പിഷാരടി

June 7, 2019

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ നർമ്മത്തിൽ ചാലിച്ച വർത്തമാനങ്ങളുമായി എത്തുന്ന കലാകാരനാണ് രമേശ് പിഷാരടി. മിമിക്രി കലാകാരനായും നടനായുമൊക്കെ മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച താരത്തിന്റെ സെൽഫ് ട്രോളുകളും ഏറ്റെടുക്കാറുണ്ട് ആരാധകർ. എന്തിലും ഏതിലും നർമ്മം കണ്ടെത്തുന്ന രമേശ് പിഷാരടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

വേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറന്നു. കുട്ടികൾ എല്ലാം സ്കൂളിലേക്ക് പോകാനും തുടങ്ങി ഈ സാഹചര്യത്തിലാണ് സ്കൂൾ കാലത്തിന്റെ ഓർമ്മ പുതുക്കൽ പോലെ ‘ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി’ എന്ന തലക്കെട്ടോടെ രമേശ് പിഷാരടി പോസ്റ്റ് ചെയ്‌തത്‌. രമേശ് പിഷാരടി സംഗീത സംവിധായകൻ ദീപക് ദേവുമായി സംസാരിക്കുന്നതിന്റെ ചിത്രത്തിന് അടികുറുപ്പായി ‘നാളെ സ്കൂളിന് അടുത്തുള്ള പറമ്പിൽ നിന്നും ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ’എന്നും ചേർത്തിട്ടുണ്ട്. അതേസമയം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.

പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. അതേസമയം ചിത്രം ജൂണിൽ ആരംഭിക്കുമെന്നാണ് സൂചന. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്ത പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

Read also: വൈറസ്’ തീയേറ്ററുകളിലേക്ക്; ആദ്യ പ്രതികരണമറിയാൻ അക്ഷമരായി ആരാധകർ 

ഓണ്‍ലൈനില്‍ വാങ്ങിയ ടി ഷര്‍ട്ടുമിട്ട് പെതുവേദിയിലെത്തിയ താരത്തിന്റെ വീഡിയോയും കഴിച ദിവസം  സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരുന്നു. എന്തിലും ഏതിലും കൗതുകം കണ്ടെത്തുന്ന രമേശ് പിഷാരടിയുടെ നർമ്മത്തിൽ ചാലിച്ച വർത്തമാനങ്ങൾ കേൾക്കാൻ ആരാധകർക്കും ഏറെ ഇഷ്‌ടമാണ്‌.