ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു; ആദ്യ ചിത്രത്തില്‍ നായകന്‍ ആസിഫ് അലി

June 6, 2019

വിത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയതാണ് ആര്‍ ജെ മാത്തുക്കുട്ടി. നടനും അവതാരകനും ആര്‍ജെയുമൊക്കെയായ മാത്തുക്കുട്ടി സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ‘കുഞ്ഞെല്‍ദോ’ എന്നാണ് മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു.

Read more:‘വിച്ചര്‍ വേഷത്തിലുള്ള ചന്ദ്രോത്ത് പണിക്കരെ’ ഇഷ്ടമായെന്ന് ഉണ്ണി മുകുന്ദന്‍2019

ആസിഫ് അലിയാണ് കുഞ്ഞെല്‍ദോ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ‘ഒരു സ്വപ്‌നം അത് പ്രാര്‍ത്ഥന പോലെ എല്ലാവര്‍ക്കുള്ളിലുമുണ്ടാകും. ഞങ്ങളുടെ സ്വപ്‌നത്തിന്റെ പേരിതാണ് ‘കുഞ്ഞെല്‍ദോ’ മാത്തുക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കലാലയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ.